വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​ം
Sunday, June 30, 2024 6:34 AM IST
ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​യ്ക്കാ​ട് ഭാ​ഗ​ത്തെ വീ​ടു​ക​ളി​ൽ മു​ഖം​മൂ​ടി സം​ഘ​ത്തി​ന്‍റെ മോ​ഷ​ണ​ശ്ര​മ​മെ​ന്ന് പ​രാ​തി. കാ​ര​ക്കാ​ട് പാ​റ​യ്ക്ക​ൽ, ആ​ശാ​ൻ​പ​ടി ജം​ഗ്ഷ​നി​ലെ ചി​ല വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് മു​ഖം​മൂ​ടി സം​ഘ​ത്തി​ന്‍റെ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

പു​ല​ർ​ച്ചെ മൂ​ന്നി​ന് വീ​ടി​നു മു​ന്നി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം വീ​ട്ടി​ലെ കോ​ളിം​ഗ്ബെ​ൽ അ​ടി​ക്കു​ക​യും മു​ൻവാ​തി​ൽ ബ​ല​മാ​യി തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന വീ​ട്ടു​ട​മ സി​സി ടി​വി​യി​ൽ നോ​ക്കി​യ​പ്പോ​ൾ പു​റ​ത്ത് സി​റ്റൗ​ട്ടി​ൽ ര​ണ്ടു പേ​ർ നി​ൽ​ക്കു​ന്ന​താ​യും ഇ​വ​ർ മു​ഖം​മൂ​ടി ധ​രി​ച്ചി​രി​ക്കു​ന്ന​താ​യും ക​ണ്ടു.

പ​രി​ഭ്രാ​ന്തി​യി​ലാ​യ വീ​ട്ടു​ട​മ അ​യ​ൽ​വാ​സി​യെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​രം പ​റ​യു​ക​യും ഇ​രു​വീ​ടു​ക​ളി​ലും പു​റ​ത്തെ ലൈ​റ്റു​ക​ൾ ഇ​ടു​ക​യും ചെ​യ്ത​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ഓ​ടി​മ​റ​ഞ്ഞു. അ​ന്നേ ദി​വ​സം പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ സ​മാ​ന​സം​ഭ​വം അ​ര​ങ്ങേ​റി​യ​താ​യി പ​രാ​തി​യു​ണ്ട്. വീ​ട്ടു​കാ​രെ വി​ളി​ച്ചു​ണ​ർ​ത്തി ആ​ക്ര​മിച്ച ശേ​ഷം മോ​ഷ​ണം ന​ട​ത്തു​ക​യാ​വാം സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് നാ​ട്ടു​കാ​ർ ക​രു​തു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.