ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ട്ട് ജൂ​ലൈ ര​ണ്ടി​ന് ധ​ര്‍​ണ
Friday, June 28, 2024 6:03 AM IST
കാ​യം​കു​ളം: ജി​ല്ല​യി​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചി​ട്ട് ജൂ​ലൈ ര​ണ്ടി​ന് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്താ​ന്‍ കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ പി.​താ​ജ് പ​റ​ഞ്ഞു.

ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന തടയുക​, ഹൈ​വേ വി​ക​സ​ന​ം മൂലം ഹോ​ട്ട​ല്‍ ഉ​ട​മ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തിന് പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ധർണ നടത്തുന്നതെന്നും നാ​സ​ര്‍ പി ​താ​ജ് പ​റ​ഞ്ഞു.