മാക്ഫാസ്റ്റ്: അന്താരാഷ്ട്ര ദ്വിദിന കോൺഫറൻസ് സമാപിച്ചു
1478906
Thursday, November 14, 2024 4:37 AM IST
തിരുവല്ല: തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ അഡ്വാൻസ് ആൻഡ് ഇന്നോവേഷൻസ് ഇൻ ഫൈറ്റോകെമിസ്ട്രി, ന്യൂട്രസ്യൂട്ടിക്കൽസ്, ആൻഡ് ഫംഗ്ഷണൽ ഫുഡ് എന്ന വിഷയത്തിൽ നടന്ന ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു. കേരളത്തിലെ വിവിധ കോളജുകളിൽ നിന്നും വ്യവസായ മേഖലകളിൽ നിന്നും നാനൂറോളം ഗവേഷണ വിദ്യാർഥികളും അധ്യാപകരും പ്രതിനിധികളും പങ്കെടുത്തു.
സമാപന യോഗത്തിൽ എംജി സർവകലാശാല സിൻഡിക്കേറ്റ് മെംബർ ഡോ. ജോജി അലക്സ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ, ഡോ. കെ.ആർ.സുകുമാരൻ നായർ, ജി. എം നായർ, കെ.ജി.അജിത്ത് കുമാർ, ഡോ. കെ.ബി. രമേശ്കുമാർ, പ്രഫ. ബീന ചെറിയാൻ, ഡോ. സ്മിത വിജയൻ എന്നിവർ പ്രസംഗിച്ചു.
നൂറോളം വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിജയികൾക്ക് സമാപന ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പ്രോ-വൈസ് ചാൻസലർ ഡോ.എ. സാബു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.