കോ​ൺ​ഗ്ര​സ് രാ​ഷ്‌ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ നാ​ളെമു​ത​ൽ
Friday, October 4, 2024 2:28 AM IST
പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന രാ​ഷ്‌ട്രീയ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി ടൗ​ണി​ല്‍ ന​ട​ക്കും. കെ​പി​സി​സി രാ​ഷ്‌ട്രീയ​കാ​ര്യ​സ​മി​തി അം​ഗം വി.​എ​സ്. ശി​വ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ പ്ര​ഫ.​പി.​ജെ കു​ര്യ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍,

മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, പി. ​മോ​ഹ​ന്‍​രാ​ജ്, മു​ന്‍ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ന്‍, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദീ​ന്‍, ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്കു​ക, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ക്രി​മി​ന​ല്‍​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, തൃ​ശൂ​ര്‍ പൂ​രം ല​ക്കി​യ​തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ജി​ല്ല​യിൽ 20 വ​രെ രാ​ഷ്്‌ട്രീയ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.