പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ ലോ​ക്ക​ൽ സ​മ്മേ​ള​ന പ്ര​തി​നി​ധി​യാ​ക്കി​യ​ത് വി​വാ​ദ​ത്തി​ൽ
Thursday, October 3, 2024 2:25 AM IST
തി​രു​വ​ല്ല : പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട സി. ​സി. സ​ജി​മോ​നെ കോ​ട്ടാ​ലി ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ലോ​ക്ക​ൽ സ​മ്മേ​ള​ന പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് വി​വാ​ദ​മാ​കു​ന്നു.

സി​പി​എം തി​രു​വ​ല്ല ടൗ​ൺ നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ൽനി​ന്നും ര​ണ്ടു​മാ​സം മു​മ്പാ​ണ് സ​ജി​മോ​ൻ പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്. സ​ജി​മോ​നെ ലോ​ക്ക​ൽ​ക​മ്മി​റ്റി​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്ത തീ​രു​മാ​നം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ര​ണ്ടു​മാ​സം മു​മ്പ് ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വി​ളി​ച്ച യോ​ഗം ക​ടു​ത്ത വാ​ക്കേ​റ്റ​ത്തേ തു​ട​ർ​ന്ന് കൈ​യാ​ങ്ക​ളി​യു​ടെ വ​ക്കി​ലെ​ത്തി​യി​രു​ന്നു.


യു​വ​തി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലും കു​ഞ്ഞി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന സ​മ​യ​ത്ത് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ കേ​സി​ലും സി​പി​എം വ​നി​താ നേ​താ​വി​നെ കാ​റി​ൽ ക​യ​റ്റിക്കൊണ്ടു​പോ​യി മ​യ​ക്കു​മ​രു​ന്ന് നൽകി പീ​ഡി​പ്പി​ച്ച ശേ​ഷം ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച കേ​സി​ലും സ​ജി​മോ​ൻ പ്ര​തി​യാ​ണ്.