ലൈ​ബ്ര​റി കൗ​ൺ​സി​ൽ പു​സ്ത​കോ​ത്സ​വം അ​ഞ്ചു മു​ത​ൽ പ്ര​മാ​ട​ത്ത്
Wednesday, October 2, 2024 2:58 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ലൈ​ബ്ര​റി വി​ക​സ​ന സ​മി​തി നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട പു​സ്ത​കോ​ത്സ​വം അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ എ​ല്ലാ പ്ര​മു​ഖ പ്ര​സാ​ധ​ക​രും പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങു​ക​ൾ, പു​സ്ത​ക ച​ർ​ച്ച, വ​നി​താ, ബാ​ല​സം​ഗ​മ​ങ്ങ​ളും ന​ട​ക്കും.

അ​ഞ്ചി​നു രാ​വി​ലെ പ​ത്തി​ന് കെ.​യു. ജ​നീ​ഷ്‌​കു​മാ​ർ എം​എ​ൽ​എ പു​സ​ത്കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​കെ. മ​ധു മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​ജെ.​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​ൻ വാ​യ​ന സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​വി​സ​മ്മേ​ള​നം ക​വി ഡോ ​സി. രാ​വു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ന്നി​യൂ​ർ ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​റി​നു രാ​വി​ലെ 10 ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ മു​തി​ർ​ന്ന ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബാ​ല​വേ​ദി സം​ഗ​മം, തു​ട​ർ​ന്ന് ബാ​ല​വേ​ദി അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.


ഏ​ഴി​നു രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന വ​നി​താ സം​ഗ​മം കേ​ര​ള സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ പ്ര​ഫ. എ.​ജി. ഒ​ലീ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് രാ​ജി പി. ​രാ​ജ​പ്പ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​ഫ.​ടി.​കെ.​ജി. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ഡോ.​പി.​ജെ.​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​സ്ത​കോ​ത്സ​വ​ത്തി​ൽ നി​ന്ന് എ​ല്ലാ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്കും സ്‌​കൂ​ൾ, കോ​ള​ജ് ലൈ​ബ്ര​റി​ക​ൾ​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും, വ്യ​ക്തി​ക​ൾ​ക്കും ആ​ക​ർ​ഷ​ക മാ​യ വി​ല​ക്കു​റ​വി​ൽ പു​സ്‌​ത​ക​ങ്ങ​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്.

സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂട്ടീ​വ് ക​മ്മി​റ്റി അം​ഗം പ്ര​ഫ. ടി.​കെ.​ജി. നാ​യ​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​ജി.​ആ​ന​ന്ദ​ൻ, ജി​ല്ലാ എ​ക്സ‌ി​ക്യൂ​ട്ടീ​വ് അം​ഗം എ. ​ഗോ​കു​ലേ​ന്ദ്ര​ൻ, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കാ​ശി​നാ​ഥ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.