പോ​ക്സോ കേ​സ് പ്ര​തി​ക്ക് 15 വ​ർ​ഷം ത​ട​വും പി​ഴ​യും
Wednesday, October 2, 2024 2:58 AM IST
അ​ടൂ​ർ: മാ​ന​സി​കവ​ള​ർ​ച്ചയി​ല്ലാ​ത്ത പ​തി​നാ​ലുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 15 വ​ർ​ഷം ക​ഠി​നത​ട​വും 31,000 രൂ​പ പി​ഴ​യും. ഏ​റ​ത്ത് വ​ട​ക്ക​ട​ത്തു​കാ​വ് രാ​ജീ​വ് ന​ഗ​ർ ഇ​ട​ശേ​രി മേ​ലേ​തി​ൽ എ​സ്. വി​ജ​യ​നെ​യാ​ണ് (44) അ​ടൂ​ർ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ടി. ​മ​ൻ​ജി​ത് ശി​ക്ഷി​ച്ച​ത്.

2023 ഓ​ഗ​സ്റ്റ് 24നു ​പെ​ൺ​കു​ട്ടി​യ്ക്ക് ബി​സ്ക​റ്റ് ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് വി​ജ​യ​ൻ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​ടൂ​ർ എ​സ്ഐ കെ.​എ​സ്. ധ​ന്യ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.


പ്ര​തി പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം മൂ​ന്നു മാ​സ​വും 20 ദി​വ​സ​വും അ​ധി​കം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്മി​താ പി. ​ജോ​ൺ ഹാ​ജ​രാ​യി.