കേന്ദ്ര അവഗണന അവസാനിപ്പിക്കണം: കെഎസ്ടിഎ
1477998
Sunday, November 10, 2024 7:01 AM IST
ചവറ: കേന്ദ്ര സർക്കാർ കേരളത്തോട് പുലർത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കെഎസ്ടിഎ ചവറ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിൽസൺ പി. ജോസഫ് നഗറിൽ (ചവറ ഗേൾസ് എച്ച്എസിൽ ) ചേർന്ന 34 -ാം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. എസ്. സബിത, ശൈലേഷ് കുമാർ, ബി.സജീവ്, രാജീവ് ചന്ദ്രൻ, സിന്ധു, ബിജു, കെ.ജെ. ജയശ്രീ, ജി.എസ്. സരിത, ഷൈൻ കുമാർ, ജയശ്രീ പ്രദീപ്, രാജേന്ദ്രൻ, സിമി. വൈ. ബുഷ്റ, കിഷോർ കൊച്ചയ്യം തുടങ്ങിയവർ പ്രസംഗിച്ചു.
ഡിഎ കുടിശിക അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പെൻഷൻ നടപ്പാക്കുക, കെട്ടിക്കിടക്കുന്ന പാoപുസ്തകങ്ങളുടെ ബാധ്യതയിൽ നിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.