പ്രവാസി ബ്ലോക്ക് കണ്വൻഷൻ നടത്തി
1478298
Monday, November 11, 2024 6:23 AM IST
കൊല്ലം: പ്രവാസി ക്ഷേമ വിഹിതം കുറയ്ക്കാനും ക്ഷേമ പെൻഷൻ വർധിപ്പിക്കാനും നടപടിയെടുക്കണമെന്ന് കെപിസിസി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ബേബിസണ്‍. ഇരവിപുരം വടക്കേവിള ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിപിസി ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് മാഹീൻ അധ്യക്ഷത വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുമ്മിൾസാലി പ്രവാസി മണ്ഡലം പ്രസിഡന്റുമാരെ ആദരിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് വിപിന ചന്ദ്രൻ, പ്രവാസി കോണ്‍ഗ്രസ് വടക്കേവിള ബ്ലോക്ക് പ്രസിഡന്റ് സജീവ് സവാജി, ഡിസിസി സെക്രട്ടറി അദിക്കാട് മധു, ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് നാസർ, അൻസിൽ മയ്യനാട്, കോണ്‍ഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സജീബ്ഖാൻ, കൊല്ലൂർവിള മണ്ഡലം പ്രസിഡന്റ് ബൈജു ആലുമ്മൂട്,
മയ്യനാട് മണ്ഡലം ചെയർമാൻ, ആർ.എസ്. കണ്ണൻ, ബ്ലോക്ക് ഭാരവാഹികളായ വഹാബ് കൂട്ടിക്കട, ഷാനവാസ് ആലുമ്മൂട്, സോഫിയ കൂട്ടിക്കട, സക്കീർ ഹുസൈൻ, ജീജാബായ് റാഫെൽ ജോസഫ്, ലീന ലോറൻസ് സുബൈർ വടക്കേവിള, ഹിരൻ ജോർജ്, അശ്വനികുമാർ, എന്നിവർ പ്രസംഗിച്ചു.