പേ​ര​യ​ത്ത് കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത തുടങ്ങി
Friday, September 13, 2024 5:21 AM IST
കു​ണ്ട​റ: ​പേ​ര​യം കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഓ​ണ​ച്ച​ന്ത പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ നി​ർ​മി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും പ​ച്ച​ക്ക​റി​ക​ളും മ​റ്റു ധാ​ന്യ​ങ്ങ​ളും വി​പ​ണി​യി​ൽ ല​ഭി​ക്കും. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​നി ബ​ഞ്ച​മി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി.​സ്റ്റാ​ഫോ​ർ​ഡ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ൻ. ഷേ​ർ​ളി, ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ല​ത ബി​ജു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​നോ​ദ് പാ​പ്പ​ച്ച​ൻ ര​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.