ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി മാ​ർ​ക്ക​റ്റി​ൽ മാ​വേ​ലി​യെ​ത്തി
Saturday, September 14, 2024 5:47 AM IST
കൊ​ട്ടി​യം: ഓ​ണ​ക്കാ​ല​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷ​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഓ​ർ​മ​പ്പെ​ടു​ത്താ​നാ​യി മാ​വേ​ലി എ​ത്തി. ത​ഴു​ത്ത​ല നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ന​ല്ല ഭ​ക്ഷ​ണം ക​ഴി​യ്ക്കു, ന​ല്ല ആ​രോ​ഗ്യ​ത്തോ​ടെ ന​ല്ല ജീ​വി​തം ന​യി​ക്കൂ എ​ന്ന സ​ന്ദേ​ശ​വു​മാ​യി മാ​വേ​ലി​യാ​യെ​ത്തി​യ​ത്. മാ​യം ക​ല​ർ​ത്തി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ തി​രി​ച്ച​റി​യാ​നു​ള്ള വ​ഴി​ക​ൾ, മാ​യം ചേ​രു​ന്ന​തു കാ​ര​ണ​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ണം ന​ട​ത്തി.

ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ പൊ​തു സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​വേ​ലി ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി. ജി​ല്ല​യി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ഏ​റ്റ​വും ന​ല്ല ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ദ്യാ​ല​യ​ത്തി​നു​ള​ള അ​വാ​ർ​ഡ് ത​ഴു​ത്ത​ല നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ളി​നാ​ണ് ല​ഭി​ച്ച​ത്.


കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​കെ. ഷാ​ജ​ഹാ​ൻ ല​ഘു​ലേ​ഖ വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.
5000 ത്തോ​ളം പേ​ർ​ക്ക് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ബോ​ധ​വ​ത്ക​ണ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ​ള്ളി​മു​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ല്ലൂ​ർ പ​ള്ളി​മു​ക്ക് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നാ​സിം സെ​യി​ൻ, ഷി​ബു, കോ- ​ഓ​ർ​ഡി​നേ​റ്റ​ർ മാ​രാ​യ ന​ജു​മ, ബി​ജി, ഷീ​ജ, മേ​രി, നി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ അ​ക്ഷി​താ​ണ് മാ​വേ​ലി​യാ​യി വേ​ഷ​മി​ട്ട​ത്. സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന് വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.