ഓ​ണ​ത്തി​ന് ഒ​രു മു​റം പൂ​ക്ക​ൾ വി​ള​വെ​ടു​ത്ത് എം​ആ​ർഎ​സി​ലെ കു​ട്ടി​ക​ൾ
Friday, September 13, 2024 5:21 AM IST
കു​ള​ത്തൂ​പ്പു​ഴ: പ​ട്ടി​ക വ​ർ​ഗ​വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കു​ള​ത്തു​പ്പു​ഴ ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ജ​മ​ന്തി​പ്പൂ വി​ള​വെ​ടു​പ്പു​ത്സ​വ് ഉ​ദ്ഘാ​ട​നം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു.​

സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​വ​കു​പ്പി​ൽ നി​ന്നു വാ​ങ്ങി​യാ​ണ് ന​ട്ടു പ​രി​പാ​ലി​ച്ച​ത്.

ഓ​ണ​ത്തി​ന് പൂ​ക്ക​ള​മി​ടാ​ൻ വ​ലി​യ വി​ല​യ്ക്ക് വി​പ​ണി​യി​ൽ നി​ന്ന് പൂ​ക്ക​ൾ വാ​ങ്ങി​യി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് എം​ആ​ർ​എ​സി​ലെ കു​ട്ടി​ക​ൾ പൂ​കൃ​ഷി തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.


സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി. ​ഗി​രി​ജ, സ്കൂ​ൾ സീ​നി​യ​ർ സൂ​പ്ര​ണ്ട് സു​രേ​ഷ് കു​മാ​ർ, സ്റ്റു​ഡ​ന്‍റ്പോ​ലീ​സ് കേ​ഡ​റ്റ് സി​പി​ഒ രാ​ജേ​ഷ് നീ​ലാ​ഞ്ജ​നം, എ​സി​പി​ഒ സ​ന്തോ​ഷ്‌ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.