കൊട്ടാരക്കര : ലഹരി നമ്മുടെ സമൂഹത്തിന്റെ വെളിച്ചം തല്ലികെടുത്തുന്നവയാണെന്ന് മാർത്തോമസഭ പുനലൂർ - കൊട്ടാരക്കര ഭദ്രാസനാധിപൻ ഡോ: തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ. കൊട്ടാരക്കരയിൽ നടന്ന ലഹരി വിരുദ്ധമഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദേഹം.
നന്മ നിറഞ്ഞാടേണ്ട നമ്മുടെ കുടുംബങ്ങളിൽ സമാധാനം നശിപ്പിച്ച് കണ്ണീരും രോഗങ്ങളും മാത്രം വിതയ്ക്കുന്ന വിഷപദാർഥങ്ങളായ മദ്യവും മയക്കുമരുന്നുകളും ഇല്ലാതാക്കി സാംസ്കാരിക ഉന്നതിയിലേയ്ക്ക് എത്താൻ ഏവരും ഒരുമിച്ചു കൈകോർക്കണം .അതിനു സാധിക്കാതെ വന്നാൽ നമ്മുടെ നാട് വലിയൊരു ദുരന്തത്തെ നേരിടേണ്ടിവരുമെന്ന് എപ്പിസ്കോപ്പ പറഞ്ഞു . ജില്ലാ ഭരണകൂടം,ജില്ലാസമൂഹ്യനീതി ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൊട്ടാരക്കര ആശ്രയഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് കൊട്ടാരക്കരയിൽ ലഹരി വിരുദ്ധമഹാറാലി നടന്നത്.
കൊല്ലം റൂറൽ എസ് പി കെ. എം. സാബു മാത്യു റാലി ഫ്ളാഗ്ഓഫ് ചെയ്തു. ഡിവൈ എസ് പി എസ്. നന്ദകുമാർ, സി ഐ ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ്. ആർ. രമേശിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്കുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് ,പട്ടാഴി ഗ്രാമ പഞ്ചായത് പ്രസിഡന്റ് കെ. അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, ആർ ഡി ഒ സോളി ആന്റണി , ജില്ലാ സാമൂഹ്യനീതി ഓഫീസർ എ. കെ. ഹരികുമാരൻ നായർ, ഡിഇഒഅമൃത തുടങ്ങിയവർ പ്രസംഗിച്ചു.
കൊട്ടാരക്കര ചന്തമുക്ക്, പുലമൺ ജംഗ്ഷൻ വഴി മാർത്തോമാ ജൂബിലി മന്ദിരത്തിൽ സമാപിച്ച ലഹരി വിരുദ്ധ റാലിയ്ക്ക് കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്. ആർ .രമേശ്, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിം ങ് കമ്മിറ്റി ചെയർപേഴ്സൺ മിനി കുമാരി , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഷമ , കൗൺസിലർമാരായ സുഭദ്രാഭായി, ഷൂജാ ജാസിം , സൂസമ്മ ബിനു , ജെയ്സി ജോൺ, ബിനി. പി, അനിത ഗോപൻ, ബിജി ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. എസ്. സുജാത , ശ്രീലത , ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, പട്ടാഴി ജി.മുരളീധരൻ മാസ്റ്റർ, ജോൺ കുരികേശു, ഒ.സാമുവൽകുട്ടി, ആർ.രഘു ,കുളക്കട രാധാകൃഷ്ണൻ, ഡോ.പി.എൻ.ഗംഗാധരൻ നായർ , തുടങ്ങിയവർ റാലിയ്ക്ക് നേതൃത്വം നൽകി .