വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തിലൂ​ടെ സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ സ​മൃ​ദ്ധ​മാ​യ ഭാ​വി​യി​ലേ​ക്ക് ന​യി​ക്കാ​ൻ ക​ഴി​യും: ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ദി​യോ​ സ്കോ​റോ​ സ്
Sunday, June 30, 2024 6:53 AM IST
കൊ​ട്ടാ​ര​ക്ക​ര: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യു​ടെ വ​നി​താ ശാ​ക്തീ​ക​ര​ണ പ്ര​സ്ഥാ​ന​മാ​യ ന​വ​ജ്യോ​തി മോം​സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ വ​നി​താ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രി​ക്കം ഐ​പ്പ​ള്ളൂ​ർ ഏ​ദ​ൻ ന​ഗ​റി​ൽ തു​ട​ക്ക​മാ​യി. മോം​സ് പ്ര​സി​ഡ​ന്‍റും കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ദി​യോ​സ്കോ​റോ​സ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ​ത്തി​ന്‍റെ സ​ഹി​ഷ്ണു​ത​യു​ടെ ന​ട്ടെ​ല്ലാ​യ വ​നി​ത​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തെ ശോ​ഭ​ന​വും കൂ​ടു​ത​ൽ സ​മൃ​ദ്ധ​വു​മാ​യ ഭാ​വി​യി​ലേ​ക്ക് ന​യി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര ഡ​യ​റ​ക്ട​ർ ഡോ. ​സി​ബി ത​ര​ക​ൻ, വി​കാ​രി​മാ​രാ​യ ഫാ.​സാ​ജ​ൻ തോ​മ​സ്, ഫാ.​ജോ​സ​ഫ് മാ​ത്യു, ഫാ.​തോ​മ​സ് ജോ​ൺ പ​ണ​യി​ൽ, ഫാ.​ജേ​ക്ക​ബ് സാ​മു​വേ​ൽ, ഫാ.​ഡോ.​റെ​നി തോ​മ​സ്, മോം​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ന്ത​മ്മ വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന ആ​നി​മേ​റ്റ​ർ മി​നി ജോ​സ്, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി, മേ​ലി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഷി​ജോ​മോ​ൻ, കെ.​ജി. മ​ത്താ​യി​കു​ട്ടി, പി​എം​ജി കു​രാ​ക്കാ​ര​ൻ, റീ​ത്ത വ​ർ​ഗീ​സ്, സി​സി കു​ര്യ​ൻ, ജോ​സ് തോ​മ​സ്, സാ​റാ​മ്മ കു​ഞ്ഞു​കു​ഞ്ഞ്, മി​നി ഷീ​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ചടങ്ങിൽ ചാ​രി​റ്റി വി​ത​ര​ണ​വും ന​ട​ന്നു.

ലോ​വ​ർ ക​രി​ക്കം പ​ണ​യി​ൽ നി​റ്റാ​സി​ൽ കെ.​ജി.​മ​ത്താ​യി​ക്കു​ട്ടി ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം. സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റർ, വ​ർ​ക്കിം​ഗ്‌ വി​മ​ൻ​സ് ഹോ​സ്റ്റ​ൽ, ഉ​ൽ​പന്ന നി​ർ​മാ​ണ കേ​ന്ദ്രം, ഓ​ഫീ​സ് എ​ന്നി​വ 4500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വ​നി​താ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഒ​രേ സ​മ​യം 20 വ​നി​ത​ക​ൾ​ക്ക് താ​മ​സ സൗ​ക​ര്യ​വും 100 വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​ന സൗ​ക​ര്യ​വും ല​ക്ഷ്യ​മി​ടു​ന്നു.