ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു
Friday, June 28, 2024 6:33 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യു​ടെ തീ​ര മേ​ഖ​ല​യി​ൽ ക​ട​ലാ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​യി. തീ​ര​ദേ​ശ ഗ്രാ​മ​മാ​യ ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഴീ​ക്ക​ൽ, പ​റ​യ​ക​ട​വ്, ശ്രാ​യി​ക്കാ​ട്, ആ​ല​പ്പാ​ട്, ചെ​റി​യ​ഴീ​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​ട​ൽ​ഭി​ത്തി ഇ​ടി​ഞ്ഞ് താ​ണി​ട്ടു​ണ്ട്.​നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ളം ക​യ​റു​ക​യും ത​ക​ർ​ന്ന നി​ല​യി​ലു​മാ​ണ്.ഉടൻതന്നെ വീടുകളിലുള്ളവരെ മാറ്റും.