അ​ഭി​ഭാ​ഷ​ക​ർ കോട​തി ബ​ഹി​ഷ്ക​രി​ച്ചു
Friday, June 28, 2024 6:33 AM IST
കൊ​ല്ലം: വ​ർ​ഷ​ങ്ങ​ളാ​യി കൊ​ല്ലം ജി​ല്ലാ സെ​ന്റ​റി​ലു​ള്ള കോ​ട​തി​ക​ളി​ലെ കേ​സു​ക​ൾ വി​ദൂ​ര സ​ബ്സെ​ന്‍റർ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ​തി​നെ​തി​രെ കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ ഇ​ന്ന​ലെ കോ​ട​തി ബ​ഹി​ഷ്ക​രി​ച്ച് അ​നി​ശ്ചി​ത കാ​ല സ​മ​രം ന​ട​ത്തി.

ശ​ക്തി​കു​ള​ങ്ങ​ര, കൊ​ല്ലം ഈ​സ്റ്റ്- വെ​സ്റ്റ്, ഇ​ര​വി​പു​രം, കൊ​ട്ടി​യം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും കൊ​ല്ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ, കൊ​ല്ലം-​ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച്, എ​ക്സൈ​സ് കൊ​ല്ലം സ്ക്വാ​ഡ് എ​ന്നി​വ​യു​ടെ​യും പ​രി​ധി യി​ൽ കൊ​ല്ലം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി ര​ണ്ടി (ജെ​എ​ഫ്സി​എം 2)ലു​ള്ള കേ​സു​ക​ളാ​ണ് ജെ​എ​ഫ്‌​സി​എം ച​വ​റ​യി ലേ​ക്കു മാ​റ്റി​യ​ത്. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ചീ​ഫ് ജു​ഡി​ഷ​ൽ മ​ജി​സ്ട്രേ​ട്ടി​ൻ്റെ ഉ​ത്ത​ര​വി​ലാ​ണി​ത്.

2000 അ​ഭി​ഭാ​ഷ​ക​ർ പ്രാ​ക്ടീ​സ് ചെ​യ്യു​ന്നകൊ​ല്ല​ത്തു​നി​ന്ന് 5000ത്തോ​ളം കേ​സു​ക​ളാ​ണ് മു​പ്പ തി​ന​ടു​ത്ത് അ​ഭി​ഭാ​ഷ​ക​ർ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ച​വ​റ​യി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​ത് യു​ക്തി​യി​ല്ലാ​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ ത്തി​ൽ പ്ര​ക​ട​ന​വും പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജി​ൻ്റെ ചേം​ബ​റി​നു മു​ന്നി​ൽ ധ​ർ​ണ​യും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു.
വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി സി​നും ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​നും ബാ​ർ അ​സോ​സി​യേ​ഷ​ൻ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.