പ്രൈ​മ​റി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​മൊ​രു​ക്കി ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Friday, June 28, 2024 6:32 AM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്രീ ​പ്രൈ​മ​റി മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 11 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കൈ​ത​ക്കു​ഴി ഗ​വ.​എ​ൽ​പി​എ​സ്, ആ​ദി​ച്ച​ന​ല്ലു​ർ ഗ​വ.​യു​പി​എ​സ്, മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു ​പി​എ​സ്, ഗ​വ.​എ​ൽ​പി​എ​സ് മൈ​ല​ക്കാ​ട് എ​ന്നീ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ.വി​ശ​പ്പ് ര​ഹി​ത വി​ദ്യാ​ല​യം, ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ര​ണ്ട് വ​ർ​ഷ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം മൈ​ല​ക്കാ​ട് യു .​പി​എ​സി​ൽ പ​ഞ്ചാ​യ​ത്ത്ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​സ്എം​സി ചെ​യ​ർ​മാ​ൻ സു​നി​ൽ ഡ്രീം​സ്, ഹെ​ഡ്മാ​സ്റ്റ​ർ ജി.​എ​സ് .ആ​ദ​ർ​ശ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജ്യോ​തി ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൈ​ത​ക്കു​ഴി ഗ​വ.​എ​ൽ​പി എ​സി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​റും മൈ​ല​ക്കാ​ട് ഗ​വ.​എ​ൽ​പി​എ​സി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ക​ല സു​നി​ലും ആ​ദി​ച്ച​ന​ല്ലു​ർ ഗ​വ.​യു​പിഎ​സി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഹ​രി​കു​മാ​റും പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.