കോ​ള​ജു​ക​ളി​ല്‍ ഇ​ന്‍റേണ​ല്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പു വ​രു​ത്ത​ണം: വ​നി​താക​മ്മി​ഷ​ന്‍
Sunday, June 30, 2024 6:52 AM IST
കൊല്ലം :വി​ദ്യാ​ര്‍​ഥിനി​ക​ളും അ​ധ്യാ​പ​ക​അ​ന​ധ്യാ​പ​ക​രും നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ള്‍​ക്കു​വാ​നും പ​രി​ഹ​രി​ക്കു​വാ​നും കോ​ള​ജു​ക​ളി​ല്‍ ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് വ​നി​ത ക​മ്മി​ഷ​ന്‍ അം​ഗം അ​ഡ്വ ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍.

ആ​ശ്രാ​മം സ​ര്‍​ക്കാ​ര്‍ റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ ക​മ്മി​ഷ​ന്‍ സി​റ്റി​ങി​ല്‍ 78 കേ​സു​ക​ള്‍ പ​രി​ഗ​ണി​ച്ചു.ഒന്പത് കേ​സു​ക​ളി​ല്‍ തീ​ര്‍​പ്പ്ക​ല്പി​ച്ചു. അഞ്ചെണ്ണം റി​പ്പോ​ര്‍​ട്ടി​നാ​യി അ​യ​ച്ചു. 64 കേ​സു​ക​ള്‍ അ​ടു​ത്ത സി​റ്റി​ങ്ങി​ലേ​ക്കാ​യി മാ​റ്റി വ​ച്ചു.

പ്ര​ഫ​ഷ​ണ​ല്‍ കോ​ളജു​ക​ളി​ല്‍ പോ​ലും ഇ​ന്‍റേണ​ല്‍ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല എ​ന്നു​ള്ള​ത് ഗൗ​ര​വ​മാ​യി ത​ന്നെ ക​മ്മി​ഷ​ന്‍ കാ​ണു​ന്നു. ഇ​ത് പാ​ടി​ല്ല എ​ന്നും എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ര്‍​ബ​ന്ധ​മാ​യി ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്ക​ണം.
വ​യോ​ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ശ​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ ഏ​റി വ​രു​ന്നു​ണ്ട്. ഇ​ത് വാ​ര്‍​ഡ് ത​ല​ത്തി​ലോ അ​വി​ടെ ക​ഴി​യാ​ത്ത​വ ആ​ര്‍ ഡി ​ഓ ത​ല​ത്തി​ലോ തീ​ര്‍​പ്പാ​ക്കാ​ന്‍ സാ​ധി​ക്ക​ണം. വ​യോ​ജ​ന​ങ്ങ​ളു​ടെ സ്വ​ത്തു​വ​ക​ക​ള്‍ ത​ട്ടി​യെ​ടു​ക്കു​ക​യും ജീ​വ​നാം​ശം പോ​ലും ന​ല്‍​കാ​തി​രി​ക്കു​കു​യും ചെ​യ്യു​ന്ന പ​രാ​തി​ക​ളാ​ണ് അ​ധി​ക​വും.

ദ​മ്പ​തി​ക​ള്‍ ത​മ്മി​ലു​ള്ള വ​ഴ​ക്കു​ക​ളും പ​രാ​തി​ക​ളും ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വാ​ഹ​ത്തി​ന് മു​ന്‍​പ് പ്രീ ​മാ​രി​റ്റ​ല്‍ കൗ​ണ്‍​സി​ലി​ങ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ന്‍ നി​രീ​ക്ഷി​ച്ചു. ക​മ്മി​ഷ​ന് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ .ഹേ​മ എ​സ് .ശ​ങ്ക​ര്‍, അ​ഡ്വ .സീ​ന​ത്ത് ബീ​ഗം, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജോ​സ് കു​രി​യ​ന്‍, കൗ​ണ്‍​സി​ല​ര്‍ സം​ഗീ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.