സാ​ഹ​സി​ക​രെ കാ​ത്ത് കാ​ര്യ​ങ്കോ​ട് പു​ഴ
Saturday, July 6, 2024 12:56 AM IST
ചെ​റു​പു​ഴ: സാ​ഹ​സി​ക പ്രി​യ​ർ​ക്ക് ആ​വേ​ശ​മാ​യി കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ റാ​ഫ്റ്റിം​ഗ് ആ​രം​ഭി​ച്ചു. സ​ഞ്ചാ​രി​ക​ൾ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത സു​ന്ദ​ര നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് സെ​പ്റ്റം​ബ​ർ മാ​സം വ​രെ പു​ഴ​യു​ടെ കു​ത്തൊ​ഴു​ക്കി​ൽ റാ​ഫ്റ്റിം​ഗ് തു​ട​രും. ചെ​റു​പു​ഴ അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ല്ലാ​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് വൈ​റ്റ് വാ​ട്ട​ർ റാ​ഫ്റ്റിം​ഗ് ന​ട​ത്തു​ന്ന​ത്.

കു​ത്തൊ​ഴു​ക്കി​ൽ അ​തി​വേ​ഗ​ത്തി​ലും ആ​ടി​യു​ല​ഞ്ഞും താ​ഴേ​ക്കു പ​തി​ച്ചും പ​തി​യെ ത​ട്ടി​യും മു​ട്ടി​യും ഇ​ട​വ​ര​മ്പി​ൽ നി​ന്ന് വ​യ​ലാ​യി വ​രെ​യു​ള്ള 12 കി​ലോ​മീ​റ്റ​ർ യാ​ത്ര ഒ​രു അ​നു​ഭ​വ​മാ​ണ്.10 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. മൂ​ന്ന് റാ​ഫ്റ്റു​ക​ളി​ലാ​യി 24 പേ​ർ​ക്ക് ഒ​രേ​സ​മ​യം യാ​ത്ര ചെ​യ്യാം.

റാ​ഫ്റ്റിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്ക് ഗൈ​ഡിം​ഗി​നാ​യി വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കും ഒ​രു​ക്കി​യി​ട്ടു​ണ്ട്. റാ​ഫ്റ്റിം​ഗി​നെ​ത്തു​ന്ന​വ​ർ​ക്ക് പാ​ർ​ക്കിം​ഗ്, കു​ടി​വെ​ള്ളം, വാ​ട്ട​ർ പ്രൂ​ഫ് ബാ​ഗ്, പു​ഴ​യി​ൽ നീ​ന്തു​ന്ന​തി​നു​ള്ള അ​വ​സ​രം, ടോ​യ്‌​ലെ​റ്റ് സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം സ​ജ്ജ​മാ​ണ്.


മ​ല​യോ​ര​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത സാ​ഹ​സി​ക വി​നോ​ദ​മാ​യി കാ​ര്യ​ങ്കോ​ട് പു​ഴ​യി​ലെ വൈ​റ്റ് വാ​ട്ട​ർ റാ​ഫ്റ്റിം​ഗ് മാ​റി​ക്ക​ഴി​ഞ്ഞു. നേ​ര​ത്തെ ബു​ക്ക് ചെ​യ്താ​ണ് റാ​ഫ്റ്റിം​ഗി​നാ​യി ആ​ളു​ക​ൾ എ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ഏ​റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന കൊ​ട്ട​ത്ത​ല​ച്ചി മ​ല, തെ​രു​വു മ​ല, ജോ​സ്ഗി​രി, താ​ബോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് റാ​ഫ്റ്റിം​ഗി​ലും പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യും.

അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വു​മ​ല ട്ര​ക്കിം​ഗ്, റാ​ഫ്റ്റിം​ഗ്, ഓ​ട​ക്കൊ​ല്ലി നാ​ച്വ​റ​ൽ കേ​വ്, പ​ച്ചി​ല മി​നി ഓ​ഡി​റ്റോ​റി​യം, സ്റ്റേ ​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക പാ​ക്കേ​ജും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ വ​ർ​ഷം ക​ഴി​യു​മ്പോ​ഴും റാ​ഫ്റ്റിം​ഗി​ന് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ഫോ​ൺ: 9946464760, 8281406769.