കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു "ബെ​സ്റ്റ് പെ​ർ​ഫോ​മ​ർ​' അം​ഗീ​കാ​രം
Sunday, June 23, 2024 6:00 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന സു​ഗ​ന്ധ തെ​ല വി​ള വി​ക​സ​ന​ത്തി​നു അം​ഗീ​കാ​രം. 2023-24ലെ ​പ്ര​വ​ർ​ത്ത​ന മി​ക​വി​ന് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ന്ധ​ബെ​സ്റ്റ് പെ​ർ​ഫോ​മ​ർ​ന്ധ അം​ഗീ​കാ​രം ല​ഭി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ൽ അ​ട​യ്ക്ക സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ലെ 47 കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യെ അം​ഗീ​കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ട​യ്ക്ക-​സു​ഗ​ന്ധ​വി​ള ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ സു​ഗ​ന്ധ​തൈ​ല​വി​ള വി​ക​സ​ന​ത്തി​നു മേ​ൻ​മ​യു​ള​ള ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ്ര​ചാ​ര​ണ​വു​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല പ്ര​ധാ​ന​മാ​യും ന​ട​പ്പാ​ക്കു​ന്ന​ത്.

ടി​ഷ്യൂ​ക​ൾ​ച്ച​ർ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് രോ​ഗ​വി​മു​ക്ത​മാ​യ ഇ​ഞ്ചി​യു​ടെ ഉ​ത്പാ​ദ​നം വി​വി​ധ ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ തോ​ട്ട​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. കൊ​ച്ചി​ൻ ഇ​ഞ്ചി, ആ​ല​പ്പി ഫിം​ഗ​ർ മ​ഞ്ഞ​ൾ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ശ്രീ​ന​ഗ​റി​ലെ ഷെ​ർ ഇ ​കാ​ഷ്മീ​ർ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ന്ന ആ​നു​വ​ൽ ഗ്രൂ​പ്പ് മീ​റ്റിം​ഗി​ൽ സ​ർ​വ​ക​ലാ​ശാ​ല നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ജ​ല​ജ എ​സ്. മേ​നോ​ൻ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പൈ​സ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ.​ആ​ർ. ദി​നേ​ഷി​ൽ​നി​ന്നു സ​ർ​ട്ടി​ഫി​ക്ക​റ്റും ഫ​ല​ക​വും ഏ​റ്റു​വാ​ങ്ങി.