കു​രു​ക്കു​വ​ച്ച് മാ​നി​നെ പി​ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, June 23, 2024 5:58 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​ണ്ടി​ക്ക​ട​വ് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കു​രു​ക്കു​വ​ച്ച് മാ​നി​നെ പി​ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ചീ​യ​ന്പം 73ലെ ​ബാ​ല​നെ​യാ​ണ്(60) ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ. ​നി​ജേ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ബാ​ല​ൻ മാ​നി​നെ കു​രു​ക്കു​വ​ച്ചു പി​ടി​ച്ച​ത്.

വ​ന​ത്തി​ൽ സം​ശ​യാ​സ്പ​ദ നി​ല​യി​ൽ ബാ​ല​നെ ക​ണ്ട വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​നി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ണെ​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

എ​സ്എ​ഫ്ഒ​മാ​രാ​യ ഇ.​ജി. പ​ശാ​ന്ത​ൻ, എ.​വി. ഗോ​വി​ന്ദ​ൻ, കെ.​സി. ര​മ​ണി, ബി​എ​ഫ്ഒ​മാ​രാ​യ എം.​എ​സ്. അ​ഭി​ജി​ത്ത്, വി.​പി. അ​ജി​ത്, ബി. ​സൗ​മ്യ, ര​ശ്മി മോ​ൾ, പി. ​ര​ഞ്ജി​ത്ത്, ഡ്രൈ​വ​ർ എം. ​ബാ​ബു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഘം.