മു​ഖ്യ​മ​ന്ത്രി ന​ല്ല അ​ഭി​നേ​താ​വ്: ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍
Saturday, October 5, 2024 5:31 AM IST
മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ല്ല അ​ഭി​ന​നേ​താ​വാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ​യും മാ​ഫി​യ​ക​ളു​ടെ​യും ത​ല​വ​നാ​യി മാ​റി​യ മു​ഖ്യ​മ​ന്ത്രി ഒ​രു പ​ത്ര​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലെ പി​ആ​ര്‍ വ​ര്‍​ക്കി​നെ സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം പ​റ​യാ​തെ ചി​രി​ച്ചു​കാ​ണി​ക്കു​ക​യാ​ണ്. ഈ ​അ​ഭി​ന​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ട​വാ​ണ്.

പി.​വി.​അ​ന്‍​വ​ര്‍ കാ​റ്റു​നി​റ​ച്ച ബ​ലൂ​ണാ​ണെ​ന്നും സ്വ​ന്തം ക​ച്ച​വ​ട താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​രി​നെ​തി​രേ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ല്‍ ആ​ത്മാ​ര്‍​ഥ​ത​യി​ല്ലെ​ന്നും ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി തേ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം പി.​ടി. ആ​ലി​ഹാ​ജി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ജ​ന​ച​ന്ദ്ര​ന്‍, കെ.​രാ​മ​ച​ന്ദ്ര​ന്‍, ഗീ​താ​മാ​ധ​വ​ന്‍, കെ.​കെ.​സു​രേ​ന്ദ്ര​ന്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ആ​ര്‍. ര​ശ്മി​ല്‍​നാ​ഥ്, ബി. ​ര​തീ​ഷ്, കെ. ​സി. വേ​ലാ​യു​ധ​ന്‍, പി.​പി.​ഗ​ണേ​ശ​ന്‍, കെ.​സു​നി​ല്‍ ബോ​സ്, മോ​ര്‍​ച്ച നേ​താ​ക്ക​ളാ​യ ര​വീ​ന്ദ്ര​ന്‍ ച​ക്കൂ​ത്ത്, ദീ​പ പു​ഴ​ക്ക​ല്‍, ക​ള്ളി​യ​ത്ത് സ​ത്താ​ര്‍ ഹാ​ജി, കെ.​സി.​ശ​ങ്ക​ര​ന്‍, പി.​സി.​നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.