വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍
Saturday, October 5, 2024 5:31 AM IST
മ​ല​പ്പു​റം: വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച ഇ​ത​ര​സം​സ്ഥാ​ന യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍. കൊ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​യും മ​ല​പ്പു​റം ഹാ​ജി​യാ​ര്‍​പ​ള്ളി​യി​ല്‍ താ​മ​സി​ക്കു​ന്ന​തു​മാ​യ നൂ​റു​ദ്ദീ​ന്‍റെ ഭാ​ര്യ മീ​ന​ബീ​വി (30) യാ​ണ് വീ​ട്ടി​ല്‍ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​പ്പ​മു​ള്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ക്ക​വേ യു​വ​തി പ്ര​സ​വി​ച്ചു.

വി​വ​രം അ​റി​ഞ്ഞ ആ​ശാ​വ​ര്‍​ക്ക​ര്‍ ക​നി​വ് 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം തേ​ടി. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ന്‍​സി​ന് കൈ​മാ​റി. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ സി. ​വി​ശാ​ഖ്, എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​ന്‍ ആ​ര്‍. ര​മേ​ശ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.


തു​ട​ര്‍​ന്ന് ര​മേ​ശ്, മാ​താ​വും കു​ഞ്ഞു​മാ​യു​ള്ള പൊ​ക്കി​ള്‍​ക്കൊ​ടി ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി ഇ​രു​വ​ര്‍​ക്കും വേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍​ന്ന് ഇ​വ​രെ മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.