മ​ല​പ്പു​റ​ത്തെ ബാ​ങ്കു​ക​ളി​ല്‍ 55,499 കോ​ടി നി​ക്ഷേ​പം
Saturday, September 21, 2024 5:18 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ല്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ഒ​ന്നാം​പാ​ദ​ത്തി​ല്‍ (2024 ജൂ​ണ്‍ വ​രെ) 55,499 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ടാ​യ​താ​യി ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ പാ​ദ​ത്തി​ലേ​തി​നേ​ക്കാ​ള്‍ 181 കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ പാ​ദ​ത്തി​ല്‍ (2024 മാ​ര്‍​ച്ച്) ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പം 55,318 കോ​ടി രൂ​പ​യാ​യി​രു​ന്നു.

ഇ​തി​ല്‍ 13,541 കോ​ടി രൂ​പ പ്ര​വാ​സി നി​ക്ഷേ​പ​മാ​ണ്. ക​ഴി​ഞ്ഞ പാ​ദ​ത്തി​ല്‍ പ്ര​വാ​സി നി​ക്ഷേ​പം 12,893 കോ​ടി രൂ​പ​യാ​യി​രു​ന്നു. ജി​ല്ല​യി​ലെ മൊ​ത്തം വാ​യ്പ​ക​ള്‍ 37,464 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ പാ​ദ​ത്തി​ലെ നേ​ട്ട​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഇ​തി​ല്‍ 518 കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം (സി.​ഡി. റേ​ഷ്യോ) 67.5 ശ​ത​മാ​നം ആ​ണ്. ക​ഴി​ഞ്ഞ പാ​ദ​ത്തി​ല്‍ ഇ​ത് 66.73 ശ​ത​മാ​ന​മാ​യി​രു​ന്നു.

കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് (78.89 ശ​ത​മാ​നം), കാ​ന​റാ ബാ​ങ്ക് (75.6 ശ​ത​മാ​നം), എ​സ്ബി​ഐ (45.58 ശ​ത​മാ​നം), ഫെ​ഡ​റ​ല്‍ ബാ​ങ്ക് (31.93 ശ​ത​മാ​നം), സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് (40.48 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ബാ​ങ്കു​ക​ളു​ടെ വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം. വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം 60 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ എ​ല്ലാ ബാ​ങ്കു​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ല്‍ വി​വി​ധ ബാ​ങ്കു​ക​ള്‍​ക്കാ​യി 716 ബാ​ങ്ക് ശാ​ഖ​ക​ളാ​ണു​ള്ള​ത്.

പൊ​തു​മേ​ഖ​ല​യി​ല്‍ 184, സ്വാ​കാ​ര്യ​മേ​ഖ​ല​യി​ല്‍ 183, ഗ്രാ​മീ​ണ്‍-95, സ്മോ​ള്‍ ഫി​നാ​ന്‍​സ്-58, സ​ഹ​ക​ര​ണ മേ​ഖ​ല- 195, ഒ​രു പോ​സ്റ്റ​ല്‍ പേ​യ്മെ​ന്‍റ് എ​ന്നി​ങ്ങ​നെ​യാ​ണ് ബാ​ങ്ക് ബ്രാ​ഞ്ചു​ക​ള്‍. 576 എ​ടി​എ​മ്മു​ക​ളും 106 സി​ഡി​എ​മ്മു​ക​ളും ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

വാ​ര്‍​ഷി​ക ക്രെ​ഡി​റ്റ് പ്ലാ​ന്‍ പ്ര​കാ​രം ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ മ​ല​പ്പു​റം ജി​ല്ല​യു​ടെ നേ​ട്ടം 36.26 ശ​ത​മാ​നം ആ​ണ്. (മൂ​ന്നു മാ​സ​ത്തെ നേ​ട്ടം 145 ശ​ത​മാ​നം). ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ലെ 5162 കോ​ടി രൂ​പ എ​ന്ന ല​ക്ഷ്യ​ത്തെ മു​ന്‍​നി​ര്‍​ത്തി 7489 കോ​ടി രൂ​പ​യു​ടെ വാ​യ്പ​ക​ള്‍ ന​ല്‍​കാ​നാ​യി. 148 ശ​ത​മാ​ന​മാ​ണ് മു​ന്‍​ഗ​ണ​നാ മേ​ഖ​ല​യി​ലെ നേ​ട്ടം.

3725 കോ​ടി ല​ക്ഷ്യ​ത്തി​ല്‍ 5542 കോ​ടി രൂ​പ​യു​ടെ വാ​യ്പ​ക​ള്‍ മു​ന്‍​ഗ​ണ​നാ മേ​ഖ​ല​യി​ല്‍ ന​ല്‍​കാ​നാ​യി. മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വാ​യ്പ​ക​ള്‍ 1927 കോ​ടി രൂ​പ​യാ​ണ്. 134 ശ​ത​മാ​ന​മാ​ണ് ഇ​തി​ലെ നേ​ട്ടം. റ​വ​ന്യു റി​ക്ക​വ​റി അ​പ്ലി​ക്കേ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ പാ​ര്‍​ട്ട് പേ​യ്മെ​ന്‍റ് ന​ട​ത്തു​ക​യോ തീ​ര്‍​പ്പാ​ക്കു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​താ​തു താ​ലൂ​ക്കു​ക​ളി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും ക​ള​ക്ഷ​ന്‍ ചാ​ര്‍​ജ് കൃ​ത്യ​മാ​യി അ​ട​വാ​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ന​ട​ന്നു വ​രു​ന്ന റ​വ​ന്യു റി​ക്ക​വ​റി അ​ദാ​ല​ത്തു​ക​ളി​ല്‍ ബാ​ങ്കു​ക​ള്‍ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.