ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ‘ഒ​രു ദി​വ​സം ആ​യി​രം പ​ദ്ധ​തി​ക​ൾ’ ഏ​റ്റെ​ടു​ത്ത് ക്ല​ബു​ക​ള്‍
Wednesday, July 3, 2024 5:11 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ല​യ​ണ്‍​സ് ക്ല​ബ് പ​ദ്ധ​തി​യാ​യ ഒ​രു ദി​വ​സം ആ​യി​രം പ​ദ്ധ​തി​ക​ള്‍ ജി​ല്ല​യി​ലെ ക്ല​ബു​ക​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി.

പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ല്‍​മ​ണ്ണ ക്ല​ബ് ഹൗ​സി​ല്‍ സെ​ക്ക​ന്‍​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ല​യ​ണ്‍ സു​രേ​ഷ് വാ​രി​യ​ര്‍ പി.​എം.​ജെ.​എ​ഫ് നി​ര്‍​വ​ഹി​ച്ചു. ഗ്ലോ​ബ​ല്‍ പ്രൊ​ജ​ക്ടു​ക​ളാ​യ ഡ​യ​ബ​റ്റി​ക് പ്രൊ​ജ​ക്ട്, ഹ​ന്‍​ഗ​ര്‍ പ്രൊ​ജ​ക്ട്, വി​ഷ​ന്‍ പ്രൊ​ജ​ക്ട്, ചൈ​ല്‍​ഡ് ഹു​ഡ് കാ​ന്‍​സ​ര്‍ പ്രൊ​ജ​ക്ട്, എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ് പ്രൊ​ജ​ക്ട് എ​ന്നി​വ ക്ല​ബു​ക​ളി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി.

ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ല്‍ ല​യ​ണ്‍​സ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഡോ. ​രാ​മ​ദാ​സ്, ഡോ. ​ഷൈ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഡോ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, ഡോ. ​ര​ശ്മി, ഡോ. ​ന​ഈ​മു റ​ഹു​മാ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ചാ​ര്‍​ട്ട​ഡ് അ​ക്കൗ​ണ്ട് ദി​ന​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സീ​നി​യ​റാ​യ സി.​എ. സു​നി​ല്‍​കു​മാ​ര്‍ വി.​എ​മ്മി​നെ​യും ആ​ദ​രി​ച്ചു.

പെ​രി​ന്ത​ല്‍​മ​ണ്ണ ക്ല​ബ് പ്ര​സി​ഡ​ന്‍റ് പേ​ഴ്സി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ല​യ​ണ്‍ അ​ഭി​ലാ​ഷ്, ജി​എം​ടി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ല​യ​ണ്‍ ബാ​ബു ദി​വാ​ക​ര​ന്‍, കാ​ബി​ന​റ്റ് മെം​ബ​ര്‍ ല​യ​ണ്‍ അ​ഡ്വ. വി​ജ​യ​രാ​ജ്, എ​ന്‍​വ​യോ​ണ്‍​മെ​ന്റ് പ്രൊ​ജ​ക്ട് ക​ണ്‍​വീ​ന​ര്‍ ഉ​ണ്ണി,

സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ല​യ​ണ്‍ ഡോ. ​ന​ഈ​മു റ​ഹു​മാ​ന്‍, ഏ​രി​യ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ല​യ​ണ്‍ ഷീ​ജ റോ​യി, ല​യ​ണ്‍ വി​ജി ജോ​സ്, ല​യ​ണ്‍ ഒ.​കെ റോ​യി, സോ​ണ്‍ 2 ചെ​യ​ര്‍​മാ​ന്‍ ല​യ​ണ്‍ ബാ​ല​സു​ന്ദ​ര​ന്‍ എ​ന്നി​വ​ര്‍ സംസാരിച്ചു.