പു​ലാ​മ​ന്തോ​ളി​ല്‍ ഹ​രി​ത മി​ത്രം സ്മാ​ര്‍​ട്ട് ഗാ​ര്‍​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റ​ത്തി​ന് തു​ട​ക്കം
Thursday, July 4, 2024 5:22 AM IST
പു​ലാ​മ​ന്തോ​ള്‍: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്ന ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കീ​കൃ​ത നി​രീ​ക്ഷ​ണ​ത്തി​നും മേ​ല്‍​നോ​ട്ട​ത്തി​നു​മാ​യി കെ​ല്‍​ട്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി​യ ഹ​രി​ത​മി​ത്രം സ്മാ​ര്‍​ട്ട് ഗാ​ര്‍​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റ​ത്തി​നു പു​ലാ​മ​ന്തോ​ളി​ല്‍ തു​ട​ക്ക​മാ​യി.

പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പു​ലാ​മ​ന്തോ​ള്‍ ശാ​ന്തി ഹോ​സ്പി​റ്റ​ലി​ല്‍ ഹ​രി​ത​മി​ത്രം സ്മാ​ര്‍​ട്ട് ഗാ​ര്‍​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം ആ​പ്ലി​ക്കേ​ഷ​ന്‍ ക്യു ​ആ​ര്‍ കോ​ഡ് പ​തി​പ്പി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മോ​ഹ​ന്‍ പ​ന​ങ്ങാ​ട്, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സാ​വി​ത്രി, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എം.​ടി. ന​സീ​റ,

വാ​ര്‍​ഡ് മെ​ന്പ​ര്‍​മാ​രാ​യ ഷി​നോ​സ് ജോ​സ​ഫ്, എ​ന്‍.​പി. റാ​ബി​യ, ലി​ല്ലി​ക്കു​ട്ടി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​പി. ജി​ഷ, ഡോ. ​വാ​സു​ദേ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.