മ​ധ്യ​വ​യ​സ്ക​നെ അ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്നു
Thursday, July 4, 2024 5:22 AM IST
വ​ണ്ടൂ​ര്‍: മ​ധ്യ​വ​യ​സ്ക​നെ അ​ക്ര​മി​ച്ച് 75,000 ത്തോ​ളം രൂ​പ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പോ​രൂ​ര്‍ നി​ര​ന്ന പ​റ​മ്പി​ലാ​ണ് സം​ഭ​വം. ക​റു​ത്തേ​ട​ത്ത് വീ​രാ​ന്‍ (54)ആ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

നി​ര​ന്നു​പ​റ​മ്പ് അ​ങ്ങാ​ടി​യി​ല്‍ അ​റ​വു​ശാ​ല ന​ട​ത്തു​ന്ന വീ​രാ​ന്‍ രാ​വി​ലെ മ​ഞ്ചേ​രി പ​യ്യ​നാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ലി​ച്ച​ന്ത​യി​ല്‍ നി​ന്നു ക​ന്നു​ക​ളെ വാ​ങ്ങാ​നു​ള്ള പ​ണ​വു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. മൂ​ന്നു​പേ​ര്‍ ചേ​ര്‍​ന്നാ​ണ് അ​ക്ര​മി​ച്ച​തെ​ന്നാ​ണ് വി​വ​രം. വീ​ടി​ന​ടു​ത്തു​ള്ള ഇ​ട​വ​ഴി​യി​ല്‍ വ​ച്ച് വീ​രാ​ന്‍റെ ക​ഴു​ത്തി​ല്‍ തു​ണി ചു​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വ​സ്ത്ര​ത്തി​ല്‍ സൂ​ക്ഷി​ച്ച 75000 ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി വ​ന്ന നാ​ട്ടു​കാ​രി​ലൊ​രാ​ളാ​ണ് വ​ഴി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ കി​ട​ക്കു​ന്ന വീ​രാ​നെ ക​ണ്ട​ത്. ഉ​ട​ന്‍ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് ല​ഹ​രി സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​ണെ​ന്നും മോ​ഷ​ണ​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വ​ണ്ടൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.