മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് 50 ഏ​ക്ക​ര്‍ : പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, July 3, 2024 5:11 AM IST
മ​ഞ്ചേ​രി : സ്ഥ​ല പ​രി​മി​തി മൂ​ലം വി​ക​സ​നം വ​ഴി​മു​ട്ടി നി​ല്‍​ക്കു​ന്ന മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് വേ​ട്ടേ​ക്കോ​ട് ക​ണ്ടെ​ത്തി​യ അ​മ്പ​ത് ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി.

ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഉ​റ​പ്പ്.

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ര്‍​ട്ടം, രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ്, മ​ഞ്ചേ​രി​യി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ്, മ​ഞ്ചേ​രി ഒ​ലി​പ്പു​ഴ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​മാ​ക്ക​ല്‍, മ​ഞ്ചേ​രി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ വീ​തി കൂ​ട്ടി ചെ​ര​ണി വ​രെ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്ത​ല്‍, കോ​ള​ജു​ക​ളി​ല്‍ വി​വി​ധ കോ​ഴ്സു​ക​ള്‍ അ​നു​വ​ദി​ക്ക​ല്‍,

മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പു​തി​യ ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തോ​ടൊ​പ്പം എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളാ​യ എ​ട​പ്പ​റ്റ ഹൈ​സ്കൂ​ളി​നെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യാ​ക്കി ഉ​യ​ര്‍​ത്ത​ല്‍, മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ പു​തി​യ കോ​ഴ്സു​ക​ള്‍ അ​നു​വ​ദി​ക്ക​ല്‍, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ല്‍ സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് സ​ര്‍​ജ​ന്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്ക​ല്‍,

പ​യ്യ​നാ​ട് എ​ല​മ്പ്ര​യി​ല്‍ എ​ല്‍​പി സ്കൂ​ള്‍ അ​നു​വ​ദി​ക്ക​ല്‍, മ​ഞ്ചേ​രി പു​ല്ലൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ള്‍ ഹൈ​സ്കൂ​ളാ​യി അ​പ്ഗ്രേ​ഡ് ചെ​യ്യ​ല്‍, മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള റോ​ഡു​ക​ളും ബി​എം ആ​ന്‍​ഡ് ബി​സി ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ല്‍,

വി​വി​ധ സ്കൂ​ളു​ക​ള്‍​ക്കും ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും കെ​ട്ടി​ടം നി​ര്‍​മി​ക്ക​ല്‍, ചെ​ര​ണി പാ​ര്‍​ക്ക് വി​പു​ലീ​ക​ര​ണം, മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ ഉ​യ​ര്‍​ത്ത​ല്‍ തു​ട​ങ്ങി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ച്ചു.