എടക്കര: പോത്തുകല്ല് കോടാലിപൊയിലിൽ ഒരു കോടിയുടെ അംബേദ്കർ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പ്രദേശത്തേക്കുള്ള റോഡ് നിർമാണം, വീടുകളുടെ റിപ്പയർ, കുടിവെള്ള പദ്ധതി നവീകരണം എന്നിവ നടപ്പാക്കും. കോടാലിപൊയിലിൽ നടന്ന അംബേദ്കർ ഗ്രാമം പദ്ധതി പി.വി. അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം. പ്രതീഷ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ തങ്ക കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. റംലത്ത്, മറിയാമ കുഞ്ഞുമോൻ, മിനി വെട്ടിക്കുഴ, പി. സെഹീർ, പി.വി. രാജു, അവിത, പ്രമോട്ടർമാരായ ജിഷ, അരുണ എന്നിവർ സംസാരിച്ചു.