തെക്കുംഭാഗത്ത് ചത്ത പശുവിന് പേ വിഷബാധയെന്ന് സംശയം
1467857
Sunday, November 10, 2024 2:39 AM IST
ചവറ: ചവറ തെക്കുംഭാഗത്ത് പശു ചത്തത് പേ വിഷ ബാധമൂലമെന്ന് സംശയം. മാലി ഭാഗത്ത് അനിലിന്റെ വീട്ടില്‍ വളര്‍ത്തുന്ന പശുവാണ് ചത്തത്.
കഴിഞ്ഞ ആഴ്ച പ്രദേശത്ത് നിരവധി പേരെ തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ ഈ പശുവിനേയും നായ കടിച്ചിരുന്നു. തെരുവ് നായ കടിച്ചതിനെ തുടർന്ന് 15 ഓളം പേര് ചികിത്സയിലാണ്. പ്രദേശത്ത് നായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ പഞ്ചായത്ത് സര്‍വ കക്ഷി യോഗം വിളിച്ചിരുന്നു. തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.