മണ്ഡലം സമ്മേളനം
1467849
Sunday, November 10, 2024 2:39 AM IST
വിഴിഞ്ഞം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കരുംകുളം മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. ശമ്പള പരിഷ്കരണ കമ്മീഷനെ എത്രയും വേഗം നിയമിക്കണമെന്ന് കേരള അസോസിയേഷൻ കരുംകുളം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
മെഡിസെപ്പിന്റെ അപാകതകൾ പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന കുടിശികകൾ എത്രയും വേഗം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് വി.സി.റസൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.അശോക കുമാർ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ വട്ടവള രാജേന്ദ്രൻ, കോൺഗ്രസ് കരുംകുളം മണ്ഡലം പ്രസിഡന്റ് പരണിയം ഫ്രാൻസിസ്, കെ.രാജകുമാർ, കാഞ്ഞിരംകുളം സന്തോഷ് കുമാർ, ആർ.ടി.നോബിൽ സിംഗ്, സി.ടി.അനിൽ ജോസ്, ജി. സൈമൻ, കെ.ജോസ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി പ്രസിഡന്റ് - എൻ.രവീന്ദ്രൻ , സെക്രട്ടറി- ജി.സൈമൻ എന്നിവരെ തെരഞ്ഞെടുത്തു.