ആശുപത്രിയിൽ അക്രമം; ഒരാൾ പിടിയിൽ
1467846
Sunday, November 10, 2024 2:39 AM IST
ശാസ്താംകോട്ട: മദ്യപിച്ച് എത്തിയ ആൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ആക്രമം നടത്തി. സുരക്ഷാ ജീവനക്കാരനേയും മർദിച്ചു.
ലാബിന്റെ ചില്ലുകൾ അടിച്ചുതകർത്തു. അരമണിക്കൂറോളം ആശുപത്രിയിൽ അക്രമം നടത്തി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പടി കല്ലട കണത്താർ കുന്നംകുന്നുത്തറ കിഴക്കതിൽ അനുമോൻ (34) ആണ് അക്രമണം അഴിച്ചുവിട്ടത്.
മദ്യപിച്ച് ലക്ക് കെട്ട് ആശുപത്രിയിൽ എത്തിയ ഇയാൾ അക്രമാസക്തനായതോടെ ജീവനക്കാരിൽ ചിലർ പുറത്തേക്ക് ഓടി രക്ഷപെട്ടു. ഡോക്ടറുടെ കാബിനിലേക്ക് കയറാനുള്ള ശ്രമം തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ഇയാൾ മർദിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.