തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യംനിക്ഷേപിക്കുന്നതു തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരനെ ക്രൂരമായി മർദിച്ചു. ബേക്കറി ആർബിഐക്ക് സമീപത്ത് ഇന്നലെ രാത്രിയിലാ യിരുന്നു സംഭവം.
പരിക്കേറ്റ നഗരസഭ പാളയം സർക്കിളിലെ ജീവനക്കാരൻ ദീപുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎൽ 01 വൈ 6096 എന്ന ഓട്ടോറിക്ഷയിൽ എത്തിയവരാണു മർദിച്ചതെന്നാണു ദീപുവിന്റെ മൊഴി. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തു.