തിരുവനന്തപുരം: ഇന്നു രാവിലെ പത്തു മുതൽ രാത്രി 12 വരെ നഗരത്തിൽ ജലവിതരണം തടസപ്പെടും. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സിഎസ് എം നഗർ, ശിശുവിഹാർ ലെയ്ൻ, കോട്ടണ്‍ഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നതെന്ന് ജല അഥോറിട്ടി അറിയിച്ചു.