വെ​ള്ള​റ​ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, September 15, 2024 6:16 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ദ‍്യോ​ഗ​സ്ഥ​ർ അ​ത്ത​പ്പൂ​ക്ക​ള​മി​ട്ടു.

സ്‌​റ്റേ​ഷ​നി​ലെ മു​ഴു​വ​ന്‍ പോ​ലീ​സു​കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റ​സ​ല്‍ രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ ഓ​ണാ​ഘോ​ഷം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


പോ​ലീ​സ് സേ​നാ അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദീ​പ് സ്വാ​ഗ​ത​വും, ദീ​പു ന​ന്ദി​യും പ​റ​ഞ്ഞു.