വിഴിഞ്ഞത്തെ അടുക്കളത്തോട്ടം പദ്ധതി നാടിനു മാതൃക: മന്ത്രി
Saturday, September 14, 2024 6:21 AM IST
വി​ഴി​ഞ്ഞം: ഓ​രോ വീ​ട്ടി​ലും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കേ​ണ്ട​തു സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി മാ​റ​ണ​മെ​ന്നും അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ വി​ഴി​ഞ്ഞ​ത്ത് ന​ട​പ്പാ​ക്കു​ന്ന അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി ഇ​ക്കാ​ര്യ​ത്തി​ൽ നാ​ടി​നു മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി ജി.​ആ​ർ.​ അ​നി​ൽ.

അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ സ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വി​പ​ണ​ന മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ദാ​നി തു​റ​മു​ഖ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.


കോ​വ​ളം എം​എ​ൽ​എ അ​ഡ്വ എം. ​വി​ൻ​സ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.എ​സ്. ശ്രീ​കു​മാ​ർ, കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ലേ​ഖ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഓ​മ​ന, നി​സാ​മു​ദ്ദീ​ൻ,

അ​ദാ​നി വി​ഴി​ഞ്ഞം പോ​ർ​ട്ട് സി​ഇ​ഒ പ്ര​ദീ​പ് ജ​യ​രാ​മ​ൻ, സി​എ​സ്ആ​ർ മേ​ധാ​വി ഡോ. ​അ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ, പ്രോ​ഗ്രാം മാ​നേ​ജ​ർ അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ സെ​ബാ​സ്റ്റ്യ​ൻ ബ്രീ​ട്ടോ എ​ന്നി​വ​ർ ചടങ്ങിൽ പങ്കെടുത്തു.