കീ​രി​ക്കു​ഴി സെ​ന്‍റ് നി​ക്കോ​ളാ​സ് മ​ല​ങ്ക​ര പ​ള്ളി കൂ​ദാ​ശ ഇ​ന്ന്
Saturday, September 14, 2024 6:21 AM IST
കാ​ര്യ​വ​ട്ടം: കീ​രി​ക്കു​ഴി സെ​ന്‍റ് നി​ക്കോ​ളാ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യ്ക്കു വേ​ണ്ടി പു​തു​താ​യി നി​ർ​മി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ർ​മം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ കൂ​ദാ​സ നി​ർ​വ​ഹി​ക്കും.

തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ് സ​ഹ​കാ​ർ​മി​ക​നാ​കും. വി​ കാ​രി ജ​ന​റ​ൽ​മാ​രാ​യ റ​വ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ , ഫാ. ​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ, ജി​ല്ലാ വി​കാ​രി ഫാ. ​ജോ​സ​ഫ് വെ​ണ്‍​മാ​ന​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.


കൂ​ദാ​ശ​യ് ക്കുശേ​ഷ​ം പൊ​തു​സ​മ്മേ​ള​നം ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​ യ്യും. വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം സ്നേ​ഹ​വിരുന്ന്.