ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ൽ ശ്രാ​വ​ണപൗ​ർ​ണ​മി
Saturday, September 14, 2024 6:21 AM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു​കൊ​ണ്ട് ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ശ്രാ​വ​ണ പൗ​ർ​ണ​മി 2024 ല​ളി​ത​മാ​യി അ​ര​ങ്ങേ​റി.പ്ര​ശ​സ്ത ച​ല​ച്ചി​ത്ര-ടെ​ലി​വി​ഷ​ൻ താ​രം റി​യാ​സ് ന​ർ​മ​ക​ല ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഹൃ​ദ്യ​മാ​യ ഓ​ണസ​ന്ദേ​ശ​വും ന​ൽ​കി.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ മ​ങ്ങാ​ട് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഹ​ന്ന നി​ർ​മ​ൽ ഫ്രാ​ൻ​സി​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.‌ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സേ​വ്യ​ർ അ​ന്പാ​ട്ട് സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ബി​ൻ പ​തി​നാ​റി​ൽ​ചി​റ സി​എം​ഐ, ഫാ. ​നി​ക്സ​ൻ സി​എം ഐ ​എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു.


വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം വി​ശി​ഷ്ടാ​തി​ഥി നി​ർ​വ​ഹി​ച്ചു.​ തു​ട​ർ​ന്ന് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി ശ്രാ​വ​ണ പൗ​ർ​ണ​മി​ക്കു മി​ഴി​വേ​കി.

സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ കൗ​ണ്‍​സി​ലി​ലെ അം​ഗ​ങ്ങ​ളാ​യ 19 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഗൗ​രീ​ശ​പ​ട്ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​നാ​ഥാ​ല​യം സ​ന്ദ​ർ​ശി​ച്ച് അ​വി​ട​ത്തെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഓ​ണ​സ​ദ്യ ന​ൽ​കു​ക​യും അ​വ​രോ​ടൊ​പ്പം സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.