കാ​ണി​ക്ക​വ​ഞ്ചി മോ​ഷ​ണം: ഒ​രാ​ൾ പി​ടി​യി​ൽ
Saturday, September 14, 2024 6:38 AM IST
പേ​രൂ​ര്‍​ക്ക​ട: ക്ഷേ​ത്ര കോ​മ്പൗ​ണ്ടി​ലെ കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ ക​ര​മ​ന പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ണ​ക്കാ​ട് സ്വ​ദേ​ശി അ​ഭി​ഷേ​ക് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 11ന് ​രാ​ത്രി 7.30നാ​ണ് സം​ഭ​വം.

ആ​ഴാം​ക​ല്ല് കൃ​ഷ്ണ​ന​ഗ​ര്‍ ചാ​ര​ണ​ത്ത് ശ്രീ​ന​ഗ​ര്‍ കാ​വി​ല്‍ ക്ഷേ​ത്ര കോ​മ്പൗ​ണ്ടി​ല്‍ ക​ട​ന്ന പ്ര​തി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു.


കാ​ണി​ക്ക വ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന തു​ക പ​കു​തി​യോ​ളം തി​രി​കെ ല​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ര​ക ല​ഹ​രി​മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​ണ് പ്ര​തി സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സി​ഐ എ​സ്.​അ​നൂ​പ്, എ​സ്ഐ ആ​ര്‍.​എ​സ്.​വി​പി​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.