ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, September 15, 2024 6:14 AM IST
മാ​റ​ന​ല്ലൂ​ർ: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് പ്ര​ഫ​. ഡോ.​സു​മേ​ഷ് കു​മാ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ളി​ലെ ന്യൂ​സ് ലെ​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ചാ​ക്കോ പു​തു​കു​ളം സി​എം​ഐ കു​ട്ടി​ക​ൾ​ക്ക് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.


വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യൂ പു​ത്ത​ൻ​പു​ര​ക്ക​ൽ സി​എം​ഐ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രേം​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ഉ​ൾ​പെ​ട്ട ഓ​ണ​വി​രു​ന്ന് വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ക​യും ചെ​യ്തു.