പാപ്പനംകോട് സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
Saturday, September 14, 2024 6:21 AM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ൽ കൂ​ട്ടാ​യ്മ​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും കു​റ​വില്ലെ​ന്നും എ​ന്നാ​ൽ അ​വ​രെ​ക്കൊ​ണ്ടു​ള്ള സ​ഹാ​യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ൽ കു​റ​വു​ണ്ടെ​ന്നും പ്ര​ശ​സ്ത ക​വി ഗി​രീ​ഷ് പു​ലി​യൂ​ർ. ജ​ന​ങ്ങ​ളു​ടെ ന​ന്മ​ലാ​ക്കാ​ക്കി ജ​ന​സേ​വ​ക​രാ​ക​ണം എ​ല്ലാകൂ​ട്ടാ​യ്മ​ക​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​പ്പ​നം​കോ​ട് ഗ​വ​ൺമെന്‍റ് ഹൈ​സ്കൂ​ളി​ലെ 1988 എസ് എസ്എൽസി ബാ​ച്ചി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി നേ​മം മ​ണ്ഡ​പ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് പ​ന​വി​ള രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എസ്. ഹ​സ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.


മീ​ഡി​യ ക​ൺ​വീ​ന​ർ പാ​പ്പ​നം​കോ​ട് അ​ൻ​സാ​രി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷ​ജീ​ല ബാ​ബു, ഗി​രീ​ഷ്, റം​ഷു, ഫി​റോ​സ്ഖാ​ൻ, രാ​ജി​ സ​ച്ചു, ഷാ​മി​ല, ശ്രീ​ലേ​ഖ, ഹ​രി​കു​മാ​ർ, അ​ജ്മ​ൽ​ഖാ​ൻ, അ​നി​ൽ​കു​മാ​ർ, റ​ഹീം, ജി. സു​നി​ൽ​കു​മാ​ർ. എ​ന്നി​വ​ർ സം​സാ​രി​ച്ചു.