നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഓ​ണാ​ഘോ​ഷം
Friday, September 13, 2024 6:09 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : താ​ലൂ​ക്കി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ​യാ​യി​രു​ന്നു ആ​ഘോ​ഷം.

നെ​യ്യാ​റ്റി​ന്‍​ക​ര ബി​ആ​ര്‍​സി യു​ടെ ഓ​ണ​ച്ച​ങ്ങാ​തി പ​രി​പാ​ടി ശാ​സ്താ​ന്ത​ല ഗ​വ. യു​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​രോ​മ​ലി​ന്‍റെ വ​സ​തി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ബി​ആ​ര്‍​സി പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ് കൂ​ൾ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​യി ഇ​ന്ന​ലെ പൊ​തി​ച്ചോ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര സെ​ന്‍റ് ട്രീ​സാ ഓ​ഫ് ആ​വി​ല​യി​ലെ ഓ​ണാ​ഘോ​ഷം ഇ​ന്ന​ലെ ന​ട​ന്നു. മ​ഹാ​ബ​ലി​യു​ടെ​യും വാ​മ​ന​ന്‍റെ​യും വേ​ഷ​ധാ​രി​ക​ള്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്ക് ആ​വേ​ശ​മേ​കി. പു​ലി​ക​ളി, വ​ഞ്ചി​പ്പാ​ട്ട് ഉ​ള്‍​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.


ഊ​രൂ​ട്ടു​കാ​ല ഡോ. ​ജി.​ആ​ര്‍. പ​ബ്ലി​ക് സ്കൂ​ളി​ല്‍ കി​ഡ്സ് ഓ​ണം 2024 സം​ഘ​ടി​പ്പി​ച്ചു. കു​രു​ന്ന് മ​ഹാ​ബ​ലി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​നം ക​വ​ര്‍​ന്നു. കു​ട്ടി​ക​ള്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. മ​ഞ്ച​വി​ളാ​കം ഗ​വ. യു​പി സ്കൂ​ളി​ല്‍ ഓ​ണ​സ​ല്ലാ​പം 2024ന്‍റെ ഭാ​ഗ​മാ​യി ഓ​ണ​ക്ക​ളി​ക​ള്‍, ഓ​ണ​പ്പാ​ട്ടു​ക​ള്‍, അ​ത്ത​പ്പൂ​ക്ക​ളം, ഓ​ണ​സ​ദ്യ എ​ന്നി​വ ഇ​ന്ന് ന​ട​ക്കും. വെ​ണ്‍​പ​ക​ല്‍ ക​ല്ലു​വി​ള അ​ങ്ക​ണ​വാ​ടി​യി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന ഓ​ണ​നി​ലാ​വ് -2024 അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ബി. സു​നി​താ​റാ​ണി വി​ശി​ഷ്ടാ​തി​ഥി​യാ​കും.