കോ​ർ​ട്ട് ഫീ ​വ​ർ​ധ​ന​വ് ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Tuesday, July 2, 2024 2:36 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു നി​ല​ക്കും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത കോ​ർ​ട്ട് ഫീ ​വ​ർ​ധ​ന​വ് സ​മൂ​ഹ​ത്തി​ലെ അ​വ​ശ - ദു​ർ​ബ​ല ജ​ന​സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു മു​സ്‌ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. കേ​ര​ള ലോ​യേ​ഴ്സ് ഫോ​റം സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അദ്ദേഹം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ എ.​എ. റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​പി. ഹു​സൈ​ൻ, മു​സ്‌ലിം ലീ​ഗ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ർ, എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. യു.​എ. ല​ത്തീ​ഫ്, പി. ​അ​ബ്ദു​ൽ ഹ​മീ​ദ്, അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, പി. ​ഉ​ബൈ​ദു​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.