ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ ബി​രു​ദ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം
Tuesday, July 2, 2024 2:36 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം ആ​രം​ഭി​ച്ചു. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി തി​രു​വ​ന​ന്ത​പു​രം കാന്പ​സ് ര​ജി​സ്ട്രാ​റും അ​ക്കാ​ദ​മി​ക് ഡീ​നു​മാ​യ പ്ര​ഫ. ഡോ. ​കു​രു​വി​ള ജോ​സ​ഫ് ഉ​ദ്ഘാ​ട​ന നി​ർ​വ​ഹി​ച്ചു.

ഈ ​അ​ധ്യ​യ​ന വ​ർ​ഷം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി നാ​ലു​വ​ർ​ഷം ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ 400 ഓ​ളം വി​ദ്യാ​ർ​ഥിക​ളും ര​ക്ഷി​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റാ​ങ്ക് ജേ​താ​ക്ക​ളെ​യും ക​ലാ-​കാ​യി​ക മേ​ഖ​ല​യി​ൽ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ്, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​മാ​ത്യു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ, ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ മാ​റ​ന​ല്ലൂ​ർ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ചാ​ക്കോ പു​തു​കു​ളം സി​എം​ഐ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.