അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം​ന​ട​ത്തി
Wednesday, July 3, 2024 6:27 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല രൂപത സോ​ഷ്യ​ൽ സ​ർ​വീ​സ് പ്ര​സ്ഥാ​ന​മാ​യ ക്ഷേ​മ​യു​ടെ​യും കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി.

കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ​യും കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന "സ​ജീ​വം' ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി, ക്ഷേ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, പാ​റ​ശാ​ല ഭ​ദ്രാ​സ​ന കെ​സി​ബി​സി മദ്യവി​രു​ദ്ധ സ​മി​തി​യു​ടെ രൂ​പ​താ​ത​ല ഉ​ദ് ഘാ​ട​ന​വും അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​വും, കാ​ഞ്ഞി​രം​കു​ളം നി​ത്യ​സ​ഹാ​യ മാ​താ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ഷാ​ജി ജോ​ർ​ജ് ഒ​ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​റ​ശാ​ല രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സെ​ലി​ൻ ജോ​സ് കോ​ണാ​ത്തു​വി​ള ഉ​ദ്ഘാ​ട​നം ന​ട​ത്തി. ക്ഷേ​മ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ദ്യ​വി​രു​ദ്ധ സ​മി​തി പാ​റ​ശാ​ല രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബോ​സ്കോ ചാ​ല​റ​ക്ക​ൽ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.

ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് "ല​ഹ​രി​ക്കെ​തി​രെ അ​ണി ചേ​രു​ക​' എ​ന്ന സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്തു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ദ​ക്ഷി​ണ റീ​ജി​യ​ന്‍റെ​യും പാ​റ​ശാ​ല ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​സ്. മ​ല​യി​ൽ, എം​സി​എ സ​ഭാ​ത​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​ർമ​രാ​ജ് പി​ൻ​കു​ളം, എം​സി​വൈ​എം ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ഇ​മ്മാ​നു​വേ​ൽ,

എം​സി​എം​എ​ഫ് ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റും ദ​ർ​ശ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​റു​മാ​യ പ്ര​വി​ത ബെ​ൻ​സി​ക​ർ, തു​ട​ങ്ങി​യ​വ​ർ പ്രസം​ഗി​ച്ചു. ബേ​ബി ആ​ലു​വി​ള ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ദ്യവി​രു​ദ്ധ സ​മി​തി ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ പൂ​ഴ​നാ​ട് സ്വാ​ഗ​ത​മാ​ശം​സി​ക്കു​ക​യും, ക്ഷേ​മ കാ​ഞ്ഞി​രം​കു​ളം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.