ക​ര​മ​ന ആ​റ്റി​ൽ വീ​ണ യു​വ​തി​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Tuesday, July 2, 2024 2:36 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന ആ​റ്റി​ൽ വീ​ണ യു​വ​തി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. വ​ലി​യ​ശാ​ല​ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 8.45 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ടീം ​അം​ഗ​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ പു​ഴ​യി​ൽ ഇ​റ​ങ്ങി സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സ്ക്കൂ​ബാ ടീം ​അം​ഗ​ങ്ങ​ളാ​യ പ്ര​ദോ​ഷ്, ര​തീ​ഷ്, വി​ജി​ൻ, വി​ഷ്ണു​നാ​രാ​യ​ണ​ൻ എ​ന്നി​വ​രും അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​തീ​ഷ് കു​മാ​ർ, സ്റ്റേ​ഷ​ൻ ഫ​യ​ർ ഓ​ഫീ​സ​ർ പ്ര​ശോ​ഭ്, സ​നു, ശ്രീ​രാ​ജ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.