നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു
Tuesday, July 2, 2024 2:36 AM IST
പാ​റ​ശാ​ല: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ളി​യി​ക്കാ​വി​ള​യ്ക്ക​ടു​ത്ത് ഇ​ഞ്ചി​വി​ള​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ളി​യി​ക്കാ​വി​ള ഭാ​ഗ​ത്തു​നി​ന്ന് പാ​റ​ശാ​ല​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ര്‍ റോ​ഡ​രി​കി​ലെ ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നാ​യി നി​ൽ​കു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​രെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ല​മ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി (43), അ​ഭി​ജ (13) എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കാ​ർ ഇ​വ​രു​ടെ മി​ക​ളി​ലേ​യ്ക്ക് വീ​ഴി​ക​യു​മ ചെ​യ്തു. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് കാ​റി​ന്‍റെ അ​ടി​യി​ല്‍​നി​ന്ന് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്ക് പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.