Travel
Back to home
കു​ട്ടി​ക​ൾ​ക്കും പ്രി​യം അ​രു​വി​ക്ക​ച്ചാ​ല്‍
Sunday, November 26, 2023 3:55 PM IST
ജിബിൻ കുര്യൻ
അ​പ​ക​ട​ര​ഹി​ത വെ​ള്ള​ച്ചാ​ട്ടം. കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലൊ​ന്ന്. ന​ല്ല മ​ഴ​യു​ള്ള സ​മ​യ​ത്തു പാ​റ​യു​ടെ മു​ക​ളി​ല്‍​നി​ന്നു പ​ത​ഞ്ഞ് വെ​ള്ളം വീ​ഴു​ന്ന കാ​ഴ്ച അ​തീ​വ​ഹൃ​ദ്യം.

ജി​ല്ല: കോ​ട്ട​യം
സ്ഥ​ലം: പൂ​ഞ്ഞാ​ർ പാ​താ​ന്പു​ഴ
കാ​ഴ്ച: വെ​ള്ള​ച്ചാ​ട്ടം

കോ​ട്ട​യം ജി​ല്ല​യി​ലെ പൂ​ഞ്ഞാ​ര്‍ പാ​താ​മ്പു​ഴ​യി​ലാ​ണ് അ​രു​വി​ക്ക​ച്ചാ​ല്‍ വെ​ള്ള​ച്ചാ​ട്ടം. മു​തു​കോ​ര​മ​ല​യു​ടെ താ​ഴ്‌വാ​ര​കു​ന്നു​ക​ള്‍, വ​ലി​യ​വീ​ട​ന്‍​മ​ല, കു​ഴു​മ്പ​ള്ളി, ഈ​ന്തും​പ​ള്ളി, ത​കി​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന ചെ​റു അ​രു​വി​ക​ള്‍ ഒ​ന്നി​ച്ചു കൂ​റ്റ​ന്‍ പാ​റ​യു​ടെ മു​ക​ളി​ല്‍​നി​ന്നു താ​ഴേ​ക്കു പ​തി​ക്കു​ന്ന​താ​ണ് അ​രു​വി​ക്ക​ച്ചാ​ല്‍ വെ​ള്ള​ച്ചാ​ട്ടം. അ​ടു​ത്ത കാ​ല​ത്താ​ണ് ഇ​വി​ടം ജ​ന​ശ്ര​ദ്ധ നേ​ടി​ത്തു​ട​ങ്ങി​യ​ത്.

പ്ര​ത്യേ​ക​ത: അ​പ​ക​ട​ര​ഹി​ത വെ​ള്ള​ച്ചാ​ട്ടം. കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലൊ​ന്ന്. ന​ല്ല മ​ഴ​യു​ള്ള സ​മ​യ​ത്തു പാ​റ​യു​ടെ മു​ക​ളി​ല്‍​നി​ന്നു പ​ത​ഞ്ഞ് വെ​ള്ളം വീ​ഴു​ന്ന കാ​ഴ്ച അ​തീ​വ​ഹൃ​ദ്യം.

വെ​ള്ളം പ​തി​ക്കു​ന്ന ചെ​റി​യ കു​ഴി​യി​ല്‍ മ​ണ​ലാ​ണ്. കു​ട്ടി​ക​ള്‍​ക്കു വ​രെ ഇ​റ​ങ്ങി കു​ളി​ക്കാം. ചെ​റി​യ പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ പാ​താ​മ്പു​ഴ തോ​ട്ടി​ലെ​ത്തു​ന്ന വെ​ള്ളം പൂ​ഞ്ഞാ​റി​ലെ​ത്തി മീ​ന​ച്ചി​ലാ​റ്റി​ല്‍ ചേ​രു​ന്നു.

ശ്ര​ദ്ധി​ക്കേ​ണ്ട​ത്: ചാ​റ്റ​ല്‍ മ​ഴ​യും കോ​ട​മ​ഞ്ഞും അ​രു​വി​ക്ക​ച്ചാ​ലി​ന്‍റെ പ്ര​ത്യേ​ക​ത. സു​ര​ക്ഷി​ത വെ​ള്ള​ച്ചാ​ട്ട​മെ​ങ്കി​ലും പാ​റ​ക്കെ​ട്ടു​ക​ളി​ലെ വ​ഴു​വ​ഴു​ക്ക​ലും തെ​ന്ന​ലും ശ്ര​ദ്ധി​ക്ക​ണം. മ​ഴ​യു​ടെ ശ​ക്തി കു​റ​യു​മ്പോ​ള്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ഭം​ഗി​യും കു​റ​യും.

പൂ​ഞ്ഞാ​ര്‍ ടൂ​റി​സം സെ​ല​ക്ടീ​വി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​രു​വി​ക്ക​ച്ചാ​ലി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ നാ​ട്ടു​പ​ച്ച എ​ന്ന പേ​രി​ല്‍ പൂ​ഞ്ഞാ​ര്‍ ഭൂ​മി​യു​ടെ ക​ട​യു​ണ്ട്. വെ​ള്ള​ച്ചാ​ട്ട​വും ആ​സ്വ​ദി​ച്ചു കു​ളി​യും ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി​യാ​ല്‍ ചെ​ണ്ട​ന്‍​ക​പ്പ​യും മു​ള​കു ച​മ്മ​ന്തി​യും ക​ഴി​ക്കാം. പ​ഴം​പൊ​രി, മു​ള​കു​ബ​ജി, മു​ട്ട​ബ​ജി, നാ​ട​ന്‍ അ​രി​യു​ണ്ട, കൊ​ഴു​ക്ക​ട്ട തു​ട​ങ്ങി​യ ത​നി​നാ​ട​ന്‍ വി​ഭ​വ​ങ്ങ​ളും ചൂ​ടു കാ​പ്പി​യും ല​ഭ്യം.

വ​ഴി: ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​നി​ന്നു പൂ​ഞ്ഞാ​ര്‍ വ​ഴി പാ​ത​മ്പു​ഴ ജം​ഗ്ഷ​നു മു​മ്പാ​യി ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞു ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ കോ​ണ്‍​ക്രീ​റ്റ് റോ​ഡു​വ​ഴി അ​രു​വി​ക്ക​ച്ചാ​ല്‍ ടോ​പ്പി​ലെ​ത്താം. ഇ​വി​ടെ​നി​ന്നു 200 മീ​റ്റ​ര്‍ കാ​ല്‍​ന​ട​യാ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​മെ​ത്താം.

മു​ണ്ട​ക്ക​യ​ത്തു​നി​ന്നു പ​റ​ത്താ​നം, ചോ​ല​ത്ത​ടം വ​ഴി​യും പാ​താ​മ്പു​ഴ​യി​ലെ​ത്താം. ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​നി​ന്നും മു​ണ്ട​ക്ക​യ​ത്തു​നി​ന്നും 16 കി​ലോ​മീ​റ്റ​ർ ദൂ​രം.

ചിത്രം: അനൂപ് ടോം
<