HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Back to home
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
Monday, October 16, 2023 3:44 PM IST
ഷെൽമോൻ പൈനാടത്ത്
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ. പാലക്കയംതട്ടും പൈതൽമലയും വിനോദ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കുകയാണ്.
ഏഴരക്കുണ്ട് വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവർക്ക് കണ്ണിനും മനസിനും ഒരേ പോലെ കുളിർമയും ലഭിക്കുന്നു. തണലും ശാന്തതയും അനുഭവിച്ചറിയാനാണ് സായാഹ്നങ്ങളിൽ ആളുകൾ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
സമുദ്രനിരപ്പിൽ നിന്നും 3,500 അടി ഉയരത്തിലാണ് പാലക്കയംതട്ട് സ്ഥിതി ചെയ്യുന്നത്. മുകളിലേക്ക് നടക്കാൻ മടിക്കുന്നവരെ ഇടയ്ക്കിടെ വരുന്ന കോടമഞ്ഞും തണുത്ത കാറ്റും തീർച്ചയായും മലയിലേക്ക് എത്തിക്കും. കണ്ണൂരിൽ നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ചാൽ പാലക്കയംതട്ടിലെത്താം.തണുപ്പും സൗന്ദര്യവും വയനാടിനും മൂന്നാറിനും മാത്രം അവകാശപ്പെട്ടതല്ലന്ന് പാലക്കയംതട്ട് ഓർമപ്പെടുത്തുന്നു.
വിസ്തൃതമായ പുൽമേടും നിരന്ന കരിങ്കൽപാറയും കൊണ്ട് സമ്പന്നമായ പൈതൽമലയിലെ കാഴ്ചയും ഇതിന്റെ കൂടെ ചേർത്തു വയ്ക്കേണ്ടതാണ്. നേർത്ത മഴനൂലുപോലെ കണ്ണൂരിലെ ചെറുപട്ടണങ്ങളും വനപ്രദേശങ്ങളും പൈതൽമലയിൽ നിന്നും സഞ്ചാരികൾക്ക് കാണാൻ കഴിയും.
മനുഷ്യൻ കളങ്കിതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതൽമലയിലെ പ്രധാന ആകർഷണം. ജൈവ ഔഷധ വൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിലാണ് പൈതൽ മല. മുകളിൽ സഞ്ചാരികൾക്ക് വേണ്ടി ഒരു നിരീക്ഷണ ഗോപുരവും സ്ഥിതി ചെയുന്നുണ്ട്.
ഒരിറ്റുവെയിൽ പോലും ദേഹത്ത് പതിപ്പിക്കാതെ നമ്മെ സംരക്ഷിക്കുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ തണുത്തുറഞ്ഞ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പാലക്കയംതട്ടിന് അടുത്ത് താഴെയായി സ്ഥിതി ചെയ്യുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ഇവിടവും. പാറക്കെട്ടുകളെ തഴുകി 50 അടി ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളത്തിന്റെ ചുവട്ടിലിരുന്നു ശരീരത്തെ മസാജ് ചെയ്യാൻ ഒരു പ്രത്യേക സുഖമാണ്.
കാരക്കുണ്ട് പറവൂർ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹമാണ്. ആർത്തലച്ചുവരുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി നുകർന്നുകൊണ്ടുള്ള സൗന്ദര്യം ഏതൊരു സഞ്ചാരിയുടെയും മനംകവരും.
മഴക്കാലത്ത് ഇവിടെ വരുന്ന യാത്രികരുടെ അനുഭൂതി വേറെ തന്നെയാണ്. വേനലിൽ ഇവിടുത്തെ വെള്ളത്തിന്റെ ശക്തി കുറയുമെങ്കിലും കാലവർഷം ശക്തമാകുന്നതോടുകൂടിയാണ് പ്രവാഹം പതിന്മടങ്ങ് വർദ്ധിക്കുന്നത്. കഴിഞ്ഞ വർഷത്തെ കടുത്ത വേനലിൽ മാത്രമാണ് ഒരാഴ്ചക്കാലം ഇവിടെ വെള്ളം നിലച്ചത്.
മഴക്കാലത്ത് പറവൂർ വെള്ളച്ചാട്ടം സന്ദർശിക്കാൻ വരുന്നവരുടെ എണ്ണം ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുലർച്ചെ ആറ് മുതൽ സന്ധ്യയാകുന്നത് വരെ ഇവിടെ സഞ്ചാരികൾ എത്തുകയും ചെയ്യുന്നു.
നിറഞ്ഞു കവിഞ്ഞ് രൗദ്രഭാവത്തിൽ കരിമ്പാറ കൂട്ടങ്ങളെ തഴുകി വെള്ളം താഴേക്ക് പതിക്കുമ്പോൾ വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ പറ്റിയ മലയോരത്തെ വലിയ ഒരു വെള്ളച്ചാട്ടമാണിത്.
തളിപ്പറമ്പ് ചിറവക്കിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പിലാത്തറയിൽ നിന്നും മാതമംഗലം പെരുമ്പടവ് എടക്കോം എന്നിവിടങ്ങളിൽ നിന്നും ചുരുങ്ങിയ ദൂരം മാത്രമേ വെള്ളച്ചാട്ടത്തിലേക്കുള്ളൂ. ഈ പ്രദേശം പഞ്ചായത്ത് ഏറ്റെടുത്ത് വികസിപ്പിച്ചാൽ വിനോദസഞ്ചാര സാധ്യതകൾ ഏറെയാണ്.
രാമക്കല്ലിലേക്ക് ഇനി സഞ്ചാരികൾക്കു പോകാം
രാമക്കല്‍മേട്ടില്‍ തമിഴ്നാടിന്റെ വ്യൂ പോയിന്റായ രാമക്കല്ലിലേക്ക് സഞ്ചാരികള
മനസ് നിറയ്ക്കുന്ന നെല്ലറച്ചാല്‍
കണ്ടതും കാണാത്തതുമായി നിരവധി പ്രാദേശിക ടൂറിസം കേന്ദ്രങ്ങളാൽ നിറഞ്ഞതാണ് വയനാ
മറവന്തുരുത്ത് വിളിക്കുന്നു
പച്ചപ്പും ചെറുഗ്രാമങ്ങളും കൊണ്ട് ചുറ്റപ്പെട്ട കോട്ടയം ജില്ലയിലെ മനോഹര ദ്വീപാണ്
മീന്പാറയിലെ മിന്നും കാഴ്ചകൾ
ജില്ല:
ഇടുക്കി ജില്ല
കാഴ്ച:
പ്രകൃതിഭംഗി
മീൻപാറയ്ക്ക് നബീസ
ആലിംഗനം ചെയ്യും ആലിങ്കൽ വെള്ളച്ചാട്ടം
ഒരിക്കൽ കണ്ടാൽ നിങ്ങളുടെ ഓർമകളെ എന്നേക്കുമായി ആലിംഗനം ചെയ്യും ആലിങ്കൽ വെള്ള
പച്ച നിറമുള്ള കടൽ
തമിഴ്നാടിന്റെ തായ്ലൻഡ് എന്നറിയപ്പെടുന്ന ലെമൂർ ബീച്ച്. ഇവിടെ കടലിന് ആകാശ
ഇവിടെയുമുണ്ടൊരു ആമസോൺ വനം
മഴുവിന്റെ ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട അമൂല്യവനഗണത്തിൽപ്പെടുന്ന അഗസ്ത്യവനം
സഞ്ചാരികളുടെ മനം കവർന്ന് വാഗമൺ പാലൊഴുകുംപാറ
ഉപ്പുതറ: നല്ലതണ്ണി മലയുടെ നെറുകയിൽനിന്നു പാറക്കെട്ടിലൂടെ താഴ്വാരത്തേക്ക് തു
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി!
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളു
ത്രില്ലടിപ്പിക്കും ആനക്കല്ല്
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴു
മലബാറിന്റെ പറുദീസകൾ; കക്കയം, തോണിക്കടവ്, കരിയാത്തുംപാറ
കോഴിക്കോട്: അവധിക്കാലമെന്നാല്‍ വിനോദസഞ്ചാരകാലമാണ്. കഴിഞ്ഞ രണ്ടുമാസവും ചെറ
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചര
നെല്ലിയാമ്പതി: പാവങ്ങളുടെ ഊട്ടി!
ജില്ല:
പാലക്കാട്
കാഴ്ച:
പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല:
കോട്ടയം
കാഴ്ച:
പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല:
ഇടുക്കി
കാഴ്ച:
പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മ
മനംകുളിർപ്പിച്ച് മലയോര ടൂറിസം കേന്ദ്രങ്ങൾ
കനത്ത ചൂടിൽ നാട് ചുട്ടുപൊള്ളുമ്പോൾ കുളിര്‍മ തേടി കോഴിക്കോട്ടെ മലയോര ടൂറിസം കേന്ദ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല:
തിരുവനന്തപുരം
കാഴ്ച:
പ്രകൃതിദൃശ്യം
തിരുവനന്തപുരം
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല:
കണ്ണൂർ
കാഴ്ച:
കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട:
ക
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം:
തമിഴ്നാട്,
ജില്ല:
കോയന്പത്തൂർ,
കാഴ്ച:
വെള്ളച്ചാട്ടം
കുട്ടികൾക്കും പ്രിയം അരുവിക്കച്ചാല്‍
അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങ
ചുണ്ണാന്പുകല്ലിൽ തീർത്ത സൂര്യക്ഷേത്രം
ലോകത്തെ ഒട്ടുമിക്ക പ്രാചീന സംസ്കാരങ്ങളിലും സൂര്യനെ ദേവനായി കണ്ട് ആരാധിച്ചു പോ
കുഞ്ഞിക്കുട്ടിയുടെ കിടിലം ചായക്കട! എന്നാ നമുക്കൊരു ചായ കുടിച്ചാലോ?
ദൂരെ കാഴ്ചയിൽ തന്നെ പഴമ വിളിച്ചോതി ഒരു വൻമരത്തിന്റെ ചുവട്ടിലായി സ്ഥിതി ചെയ്യുന്ന ചായക്കട. ഒറ്റനോട്ട
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയിലെ അരീക്കൽ വെള്ളച്ചാട്
പടയോട്ടങ്ങളും യുദ്ധങ്ങളും നടന്ന ഒരു പാത
അനിഴം തിരുനാൾ മാർത്താണ്ഡവർമ രാജാവ് തന്റെ നീട്ടിൽ ഇങ്ങനെ കുറിച്ചു. "വേണാട്ട് നിന്നും പടക്കോപ്പുകളും
കൊട്ടത്തലച്ചി മലയിലെത്തും, അരമണിക്കൂറിൽ ഒരു സഞ്ചാരി
വിനോദ സഞ്ചാരികളും സാഹസികപ്രിയരും ഒഴുകിയെത്തുകയാണ് കൊട്ടത്തലച്ചി മലയിലേക്ക
അരിക്കൊമ്പൻ വാഴുന്ന കോതയാർ മല
അരിക്കൊന്പന്റെ പുതിയ വാസസ്ഥലമെന്ന് സ്വദേശത്തും വിദേശത്തും വരെ പ്രശസ്തിയാർജിച്ച കോതയാർ മല. സ്വർഗം
ആര്‍ത്തിരമ്പി തുള്ളിപ്പതഞ്ഞ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
ജല സമൃദ്ധിയിൽ ഇടുക്കി വളഞ്ഞങ്ങാനം വെള്ളച്ചാട്ടം നിറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ
ടൂറിസം രംഗത്ത് മിഴിവായ് മഴവിൽക്കാട് റിസോർട്ട്
ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് ശേഷം കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചിറങ്ങിയ ചെറുപ്പക്കാരന്റെ വിജയക
കൺകുളിർക്കെ കാണാം ചാത്തമംഗലം ഹിൽസ് !
കണ്ണിമ ചിമ്മാതെ നോക്കിനിന്നുപോകുന്ന മനോഹരവും വിശാലവുമായ പുൽമേടുകൾ. ഏതു ദിശ
Latest News
സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: കെ.സുരേന്ദ്രൻ
വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൽ ഷാഫിക്ക് നിരാശയെന്ന് സിപിഎം ജില്ലാ സെക്രട്ടറി
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
വൈദ്യുതി ബിൽ അടയ്ക്കണമെന്ന് വിളിച്ച് പറഞ്ഞു; ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
Latest News
സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: കെ.സുരേന്ദ്രൻ
വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൽ ഷാഫിക്ക് നിരാശയെന്ന് സിപിഎം ജില്ലാ സെക്രട്ടറി
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
വൈദ്യുതി ബിൽ അടയ്ക്കണമെന്ന് വിളിച്ച് പറഞ്ഞു; ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
<