ക്യാ​പി​റ്റ​ൽ ക​പ്പ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് 24ന്; ​വി​പി​ൻ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, May 14, 2025 12:02 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ പ്ര​മു​ഖ സ്പോ​ർ​ട്സ് ക്ല​ബാ​യ മേ​രി​ലാ​ൻ​ഡ് സ്ട്രൈ​ക്കേ​ഴ്സ് ന​ട​ത്തു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മ​ന്‍റ് 24ന് ​രാ​വി​ലെ 10.30ന് ​ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഫൊ​ക്കാ​ന, ഫോ​മ സം​ഘ​ട​ന​ക​ളു​ടെ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വാ​ഷിം​ഗ്ട​ൺ, കേ​ര​ള ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി, കൈ​ര​ളി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു.


അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ൽ നി​ന്നു​മു​ള്ള ഒ​രു ഡ​സ​നി​ൽ അ​ധി​കം പ്ര​മു​ഖ ടീ​മു​ക​ൾ ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും. മെ​രി​ലാ​ൻ​ഡി​ലെ ഫ്ര​ഡ​റി​ക്ക് കൗ​ണ്ടി​യി​ലെ ഓ​ഥ​ല്ലോ റീ​ജ​യ​ണ​ൽ പാ​ർ​ക്കി​ലെ ട​ർ​ഫ് ഫീ​ൽ​ഡി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന് ശേ​ഷം ഒ​രു ബാ​ങ്ക​റ്റ്‌ പാ​ർ​ട്ടി​യും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.